ചില മൂക്കുത്തി വിശേഷങ്ങള്‍
പെണ്ണിന് അഴകാണ് എന്നും മൂക്കുത്തി. ഒരു ആഭരണം പോലും ധരിച്ചില്ലെങ്കിലും അതിന്റെയെല്ലാം കുറവ് മൂക്കുത്തി കുത്തുന്നത് നികത്തും. പണ്ട് വെള്ളക്കല്ലില്‍ പതിച്ച മൂക്കുത്തിയായിരുന്നു സാധാരണയായി കണ്ടിരുന്നത്. എന്നാല്‍ ഇന്ന് ഫാഷന്‍ ലോകം മാറുന്നതനുസരിച്ച് മൂക്കുത്തിയിലും മാറ്റങ്ങള്‍ കണ്ടു തുടങ്ങി. പട്ടുപാവാടയും സെറ്റ്‌സാരിയും അണിയുമ്പോള്‍ മാത്രമാണ് കുറച്ച് കാലം മുന്‍പ് വരെ മൂക്കുത്തി കുത്തിയിരുന്നത്. എന്നാല്‍ ഇന്നാകട്ടെ ഏത് വസ്ത്രത്തിനോടൊപ്പവും മൂക്കുത്തി ട്രെന്‍ഡായി മാറുന്നുണ്ട്. ചില മൂക്കുത്തി ഫാഷന്‍ വിശേഷങ്ങള്‍ നോക്കാം.
ജീന്‍സിനും ടോപ്പിനും ഒപ്പം അണിയാന്‍ കഴിയുന്ന മൂക്കുത്തികളാണ് ഇന്നത്തെ ഫാഷന്‍ ലോകത്തിന് മാറ്റ് കൂട്ടുന്നത്. ചെറിയ കല്ല് വെച്ച റിംഗ് പോലുള്ള മൂക്കുത്തികള്‍ക്കാണ് ഇന്ന് പ്രിയം കൂടുതല്‍. വളയങ്ങളില്‍ തന്നെ വലിയ വളയം ഉള്ള മൂക്കുത്തിയും ഉണ്ട്. ഇത്തരം മൂക്കുത്തികള്‍ക്കും ആവശ്യക്കാര്‍ ഒട്ടും കുറവല്ല. നോര്‍ത്ത് ഇന്ത്യയിലെ നവവധുവിന്റെ മൂക്കുത്തിയാണ് മൂക്കുത്തികളില്‍ കേമന്‍. ഇത് സ്വര്‍ണത്തിലും വെള്ളിയിലും കാണുന്നതാണ് എന്നതാണ് ഇതിന്റെ പ്രത്യേകതയും.
കുന്ദന്‍ ഡിസൈനിലുള്ള മൂക്കുത്തികള്‍ക്കും ആവശ്യക്കാര്‍ കുറവല്ല. എന്നാല്‍ ഏത് തരം വസ്ത്രങ്ങള്‍ക്കൊപ്പവും അണിയാന്‍ കഴിയുന്ന പ്ലെയിന്‍ മൂക്കുത്തികളും ചില്ലറക്കാരല്ല. ഫാന്‍സി ടൈപ്പ് മൂക്കുത്തികള്‍ക്കും ആവശ്യക്കാര്‍ കൂടുതലാണ്. ഡ്രസ്സിന്റെ നിറത്തിനനുസരിച്ച് മൂക്കുത്തികള്‍ മാറി മാറി ഇടാം എന്നതാണ് ഫാന്‍സി ടൈപ്പ് മൂക്കുത്തിയുടെ പ്രത്യേകത. പ്രസ്സിംഗ് ടൈപ്പ് മൂക്കുത്തിയാണ് മറ്റൊന്ന്. മൂക്ക് തുളയ്ക്കാന്‍ പേടിയുള്ളവര്‍ക്ക് പ്രസ്സിംഗ് ടൈപ്പ് മൂക്കുത്തി നല്‍കുന്നത് നല്ലൊരു മാറ്റം തന്നെയാണ്.
https://www.facebook.com/Malayalivartha