കാശി ഹല്‍വ തയ്യാറാക്കാം
വേണ്ട സാധനങ്ങള്‍:
1. പകുതി വിളഞ്ഞ കുമ്പളങ്ങ ചിരവിയത് 2 കപ്പ് ആവിയില്‍ വേവിക്കുക
2. റവ നെയ്യില്‍ വറുത്തത് അരക്കപ്പ്
3. നെയ്യ് 200 ഗ്രാം
4. ഏലക്ക
5. അണ്ടിപ്പരിപ്പ്മുന്തിരിങ്ങ നെയ്യില്‍ വറുത്തത് ആവശ്യത്തിന്
6. പഞ്ചസാര ഒന്നര കപ്പ്
ഉണ്ടാക്കുന്നവിധം:
കുമ്പളങ്ങ വെള്ളം പിഴിഞ്ഞുകളഞ്ഞ് കട്ടിയുള്ള പാത്രത്തില്‍ പഞ്ചസാരയും വറുത്തുവെച്ച റവയും ചേര്‍ത്ത് ചെറുതീയില്‍ ഇളക്കികൊണ്ടിരിക്കണം. ഉരുണ്ടുവരുന്ന പാകമാകുമ്പോള്‍ നെയ്യും ചേര്‍ത്ത് ഏലയ്ക്കപ്പൊടിയും മുന്തിരങ്ങയും അണ്ടിപ്പരിപ്പും ചേര്‍ത്ത് ഇളക്കി, നെയ്യ് പുരട്ടിയ പാത്രത്തിലിട്ട് പരത്തിവെക്കുക. ചൂടാറുമ്പോള്‍ മുറിച്ചെടുക്കുക.
https://www.facebook.com/Malayalivartha