ചെറുപയര്‍ കൊണ്ട് ഇഡ്ഡലി ഉണ്ടാക്കാം
ചേരുവകള്‍ :
2 കപ്പ് ചെറുപയര്‍
അര കപ്പ് ഉഴുന്ന്
4 പച്ചമുളക്
ആവശ്യത്തിന് ഉപ്പ്
തയ്യാറാക്കുന്ന വിധം :
ആദ്യം തന്നെ ചെറുപയറും ഉഴുന്നും അരയ്ക്കാന്‍ പാകത്തിന് വെള്ളത്തിലിട്ട് കുതിര്‍ത്തു വയ്ക്കണം. ഇവ നന്നായി കുതിര്‍ന്ന ശേഷം പച്ചമുളകും ഉപ്പും കൂടി ചേര്‍ത്ത് നന്നായി അരച്ചെടുക്കുക. ആവശ്യത്തിന് വെള്ളം ചേര്‍ത്ത് ഇഡ്ഡലി മാവിന്റെ പരുവത്തില്‍ അരച്ചെടുക്കണം. ഒരുപാട് അരഞ്ഞു പോയില്ലെങ്കിലും കുഴപ്പമില്ല. പയര്‍ ആയതുകൊണ്ട് അരുചി ഉണ്ടാവില്ല. അരച്ചുവച്ച മാവ് അര മണിക്കൂറിനു ശേഷം മാത്രമേ ഉപയോഗിക്കാവൂ. അര മണിക്കൂറിനു ശേഷം ഇഡ്ഡലി തട്ടിലൊഴിച്ച് 10 മിനിറ്റ് വേവിച്ചെടുക്കാം. സാധാരണ വീട്ടിലുണ്ടാക്കുന്ന തേങ്ങാ ചട്‌നി തന്നെ കറിയായി ഉപയോഗിക്കാം. സാമ്പാറിനേക്കാള്‍ നല്ലത് തക്കാളി ചട്‌നിയാണ്. മല്ലി ചട്‌നിയും ഉപയോഗിക്കാം.
https://www.facebook.com/Malayalivartha