മോതിരമിടുന്നതിന്റെ ഗുണങ്ങളെക്കുറിച്ചറിയൂ
മോതിരമിടാന്‍ മോതിരവിരല്‍ ഉണ്ട്. എന്നാലും ഫാഷന്റെയോ ഭംഗിയുടേയോ പേരില്‍ എല്ലാവിരലിലും മോതിരം ഇടുന്നവര്‍ കുറവല്ല. പല വിരലുകളില്‍ മോതിരമിടുന്നതു വ്യത്യസ്തമായ പല ഗുണങ്ങളും നല്‍കുന്നുമുണ്ട്. ഓരോ വിരലുകളിലും മോതിരമിടുന്നതു കൊണ്ടുള്ള വ്യത്യസ്ത ഗുണങ്ങളെക്കുറിച്ചറിയൂ,
നടുവിരലില് മോതിരമിടുന്നത് ഉത്തരവാദിത്വം, സൗന്ദര്യം, സ്വയംവിശകലനം എന്നിവയെ സൂചിപ്പിയ്ക്കുന്നു. തള്ളവിരലില്‍ അപൂര്വമായെങ്കിലും മോതിരമണിയുന്നവരുണ്ട്. വലതുതള്ളവിരലില്‍ ഇതണിയുന്നത് ആഗ്രഹങ്ങളും അതേ സമയം ഇതു സംബന്ധിച്ച ആശയക്കുഴപ്പവും കാണിയ്ക്കുന്നു.
ഇടതുവിരലിലാണെങ്കില് ആത്മസംഘര്‍ഷം സൂചിപ്പിയ്ക്കുന്നു. മോതിരമിടുന്നത് സൗന്ദര്യം, സര്ഗാത്മകത, മറ്റുള്ളവരുമായുള്ള ബന്ധം എന്നിവയെ സൂചിപ്പിയ്ക്കുന്നു. ഇത് പ്രണയവും സ്‌നേഹവും പ്രതിഫലിപ്പിയ്ക്കുന്ന ഒന്നു കൂടിയാണ്. വിവാഹമോതിരം അണിയുന്നത് മോതിരവിരലിലാണ്.
ചൂണ്ടുവിരല്‍ നേതൃത്വം, ആത്മവിശ്വാസം, അധികാരം എന്നിവയേയാണു കാണിയ്ക്കുന്നത്. ഈ വിരലില്‍ മോതിരമിടുന്നത് ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കും. നല്ല നേതൃഗുണം നല്‍കും. അധികം ഉപയോഗിക്കാത്ത കയ്യിലാണ് ഇതിടുന്നതെങ്കില്‍, അതായത് വലംകയ്യന്മാര്‍ ഇടംകയ്യിലെ ചൂണ്ടുവിരലിലും ഇടംകയ്യന്മാര്‍ വലതുകയ്യിലുമാണെങ്കില്‍ മറ്റുള്ളവരുടെ നേതൃത്വം.
ചെറുവിരലില്‍ മോതിരമണിയുന്നത് ആശയവിനിമയം, ബുദ്ധികൂര്‍മത അന്തര്ജ്ഞാനം എന്നിവയെ സൂചിപ്പിയ്ക്കുന്നു. വിലപേശലില്‍ മിടുക്കനായ ആള്‍ ഈ വിരലില്‍ മോതിരമണിയുന്നതിന് മത, സാസ്‌കാരികപരമായ യാതൊരു അര്‍ത്ഥങ്ങളുമില്ല.
https://www.facebook.com/Malayalivartha