പാചകത്തിന് ഉപയോഗിക്കുന്ന ചില പൊടികൈകള്‍
പാചകത്തിന്റെ രഹസ്യം പലപ്പോഴും രഹസ്യപ്പൊടികൈകളാണ്. പാചകം എളുപ്പമാക്കാന്‍ വഴികള്‍ തേടുന്നവരാണ് വീട്ടമ്മമാര്‍. പാചകത്തെ പൂര്‍ണതയില്‍ എത്തിക്കുന്നത്. ആരോഗ്യകരമായ പാചകത്തിന് സഹായിക്കുന്ന ചില പൊടുകൈകള്‍ ഏതൊക്കെയെന്ന് നോക്കാം.
1. ഇറച്ചി തയ്യാറാക്കുമ്പോള്‍ ഒരു കഷ്ണം പപ്പായ ചേര്‍ക്കാം. ഇത് ഇറച്ചി സോഫ്റ്റ് ആവാന്‍ സഹായിക്കുന്നു.
2. സവാള വഴറ്റുമ്പോള്‍ അല്‍പം ഉപ്പ് ചേര്‍ക്കാം. ഇത് സവാള പെട്ടെന്ന് വഴണ്ട് വരാന്‍ സഹായിക്കും.
3. നോണ്‍വെജില്‍ കുരുമുളക് ചേര്‍ക്കുന്നത് സ്ഥിരമാക്കി നോക്കൂ. ദഹനസംബന്ധമായ എല്ലാ പ്രശ്‌നങ്ങള്‍ക്കും ഇതിലൂടെ പരിഹാരം കാണാം. മാത്രമല്ല കറിക്ക് രുചി വര്‍ദ്ധിക്കാനും ഇത് കാരണമാകുന്നു.
4. ചെറുപയര്‍, മുതിര തുടങ്ങിയവയെല്ലാം മുളപ്പിച്ച് മാത്രം ഉപയോഗിക്കാം. എന്നാല്‍ മാത്രമേ ആരോഗ്യം ലഭിക്കുകയുള്ളൂ. അതിലുപരി പെട്ടെന്ന് വേവിക്കാനും മുളപ്പിച്ചവ തന്നെയാണ് എന്തുകൊണ്ടും നല്ലത്.
5. പച്ചക്കറികള്‍ വേവിക്കുമ്പോള്‍ അത് ഒരിക്കലും തുറന്ന് വെച്ച് വേവിക്കരുത്. ഇത് പച്ചക്കറിയുടെ ഗുണം ഇല്ലാതാക്കുന്നു.
6. കറിയില്‍ വെളുത്തുള്ളി ചേര്‍ക്കുമ്പോള്‍ അല്‍പം കൂടുതല്‍ ചേര്‍ക്കാം. ഇത് കൊളസ്‌ട്രോളിനെ നിയന്ത്രിക്കും.
7. മാംസം തയ്യാറാക്കുന്നതിന് മുന്‍പ് ചൂടുവെള്ളത്തിലിട്ട് വെക്കാം. ഇത് മാംസത്തിലുള്ള കൊഴുപ്പ് മുഴുവന്‍ ഇല്ലാതാവാന്‍ സഹായിക്കുന്നു.
https://www.facebook.com/Malayalivartha