ചെറുപയര്‍ സാലഡ്
ചെറുപയറില്‍ നാരുകളും പ്രോട്ടീനും ധാരാളം അടങ്ങിയിരിക്കുന്നതിനാല്‍ ഇത് നല്ല ഒരു പ്രഭാതഭക്ഷണമാണ്.ഭാരം കുറയ്ക്കാനാഗ്രഹിക്കുന്നവരുടെ ആരോഗ്യത്തിനും ഇത് മികച്ചതാണ്.സ്‌കൂള്‍ കഴിഞ്ഞു വരുന്ന കുട്ടികള്‍ക്ക് കഴിക്കാനായി അമ്മമാര്‍ ഇത് തയ്യാറാക്കാറുണ്ട്.ചെറുപയര്‍ കുതിര്‍ത്തുകഴിഞ്ഞാല്‍ വേഗത്തില്‍ തയ്യാറാക്കാന്‍ സാധിക്കും. ഇത് അധികം സമയം ചെലവാക്കാതെ നമുക്ക് വീട്ടില്‍ തയ്യാറാക്കാവുന്നതാണ്.
ചേരുവകള്‍ :
ജീരകം 3/4 സ്പൂണ്‍
പച്ചമുളക് (അരിഞ്ഞത്) 1
ഇടത്തരം വലിപ്പമുള്ള ഇഞ്ചി ചുരണ്ടിയത് 1/4
എണ്ണ 1 ടീസ്പൂണ്‍
കടുക് 1 ടീസ്പൂണ്‍
കായം 1/4 സ്പൂണ്‍
കറിവേപ്പില 610
വേവിച്ച ചെറുപയര്‍ 100 ഗ്രാം
ഉപ്പ് ആവശ്യത്തിന്
മല്ലി ഇല നുറുക്കിയത് 2 ടീസ്പൂണ്‍
നാരങ്ങ നീര് 1/2
ചിരകിയ തേങ്ങ അര കപ്പ്
തയ്യാറാക്കുന്നവിധം :
ജീരകം ,ഇഞ്ചി,പച്ചമുളക് എന്നിവ എടുക്കുക. ഇവ ചതച്ചെടുക്കുക. പാന്‍ ചൂടാക്കാന്‍ വയ്ക്കുക. ഇതിലേക്ക് കടുകും ജീരകവും ഇടുക. അവ പൊട്ടിയശേഷം കായവും കറിവേപ്പിലയും ചേര്‍ക്കുക. ഇതിലേക്ക് ചതച്ചുവച്ച മിശ്രിതം ചേര്‍ക്കുക. വേവിച്ച ചെറുപയര്‍ ചേര്‍ത്ത് ഇളക്കുക. അതിനുശേഷം ഉപ്പും മല്ലിയിലയും ചേര്‍ത്തുകൊടുക്കുക. സ്‌ററൗ ഓഫ് ചെയ്ത ശേഷം തേങ്ങയും നാരങ്ങാനീരും ചേര്‍ത്തുകൊടുക്കുക. എല്ലാം ഇളക്കിയശേഷം വിളമ്പുക.
https://www.facebook.com/Malayalivartha