തേങ്ങാ ലഡു തയ്യാറാക്കാം
ചിരകിയ തേങ്ങയും കണ്ടന്‍സ്ഡ് മില്‍ക്കും ചേര്‍ത്ത് തയ്യാറാക്കുന്ന ഈ വിഭവം ഒരു പ്രത്യേക രുചി തന്നെയാണ് നാവിനും വയറിനും സമ്മാനിക്കുക. പാചകത്തിലെ തുടക്കക്കാര്‍ക്ക് പോലും വളരെ എളുപ്പത്തില്‍ തയ്യാറാക്കാന്‍ കഴിയുന്ന ഒരു വിഭവമാണ് തേങ്ങാ ലഡു. പെട്ടെന്ന് ഒരു മധുരം കഴിക്കണമെന്ന് തോന്നിയാല്‍ വളരെ എളുപ്പം തയ്യാറാക്കാന്‍ സാധിക്കുന്നു എന്നതാണ് ഇതിന്റെ പ്രത്യേകത. ഇപ്പോ തന്നെ വായില്‍ വെള്ളം ഊറുന്നില്ലേ. എങ്കില്‍ എങ്ങനെയാണ് ലഡു തയ്യാറാക്കുന്നതെന്ന് നോക്കാം. തയ്യാറാക്കുന്നതിന്റെ വിവിധ ഘട്ടങ്ങളുടെ ചിത്രങ്ങളും വീഡിയോയും പലഹാരം ഉണ്ടാക്കാന്‍ നിങ്ങളെ സഹായിക്കും.
ആവശ്യമുളള സാധനങ്ങള്‍ :
ഉണങ്ങിയ തേങ്ങ ചിരകിയത് 2 കപ്പ്+ഒരു കപ്പ് കോട്ടിങ്ങിനും
കണ്ടന്‍സ്ഡ് മില്‍ക്ക് (മില്‍ക്‌മെയ്ഡ്) 200 ഗ്രാം
നുറുക്കിയ ബദാം 2 ടീസ്പൂണ്‍+ അലങ്കരിക്കാനും
ഏലയ്ക്കാ പൊടി 1 ടീസ്പൂണ്‍
തയ്യാറാക്കുന്ന വിധം :
അല്‍പം ചൂടായ പാനില്‍ കണ്ടന്‍സ്ഡ് മില്‍ക് ഒഴിക്കുക ഒപ്പം തന്നെ തയ്യാറാക്കി വെച്ച രണ്ട് കപ്പ് ചിരകിയ തേങ്ങ ഇടുക. തേങ്ങ നന്നായി മിക്‌സ് ആകുന്നത് വരെ ഇളക്കികൊണ്ടിരിക്കുക. അതിലേക്ക് നുറുക്കിയ ബദാമും ഏലയ്ക്കാപൊടിയും ചേര്‍ത്ത് ഒന്നു കൂടി മിക്‌സ് ചെയ്ത് എടുക്കുക. ഈ മിശ്രിതം ആവശ്യാനുസരണം ഉരുട്ടി എടുക്കാം. ഉരുട്ടി എടുത്ത തേങ്ങ ലഡു കവറിങ്ങിനായി ചിരകി വെച്ച തേങ്ങയില്‍ ഒന്ന് ഉരുട്ടിയെടുക്കാം. തേങ്ങാ ലഡു തയ്യാര്‍. ഇതിന് മുകളില്‍ ബദാം വെച്ച് അലങ്കരിക്കാം.
https://www.facebook.com/Malayalivartha