മൈലാഞ്ചി ഇടുന്നതിന് പിന്നില്‍...
വിവാഹത്തിന്റെ പവിത്രമായ ചടങ്ങായിട്ടാണ് മൈലാഞ്ചി ഇടുന്നതിനെ കണക്കാക്കുന്നത്. ഈ ചടങ്ങ് നടത്തുന്നത് വധുവിന്റെ കുടംബമാണ്. രാജ്യത്തിന്റെ വിവിധ ഭാഗത്തുള്ളവര്‍ അവരുടെ ആചാരങ്ങള്‍ക്കും വിശ്വാസങ്ങള്‍ക്കും അനുസരിച്ച് വ്യത്യസ്തമായിട്ടാണ് ഈ ചടങ്ങ് നടത്തുന്നത്. വധുവിന്റെ വീട്ടിലാണ് ഈ ചടങ്ങ് നടത്തുന്നത്. ഈ ചടങ്ങില്‍ വച്ച് വധുവിന്റെ കൈകളിലും കാലുകളിലും ബന്ധുക്കളോ അല്ലെങ്കില്‍ മൈലാഞ്ചി ഇടുന്നതിന് പ്രത്യേകം പരിശീലനം ലഭിച്ചവരോ മൈലാഞ്ചി ഇടും. ചില ഇടങ്ങളില്‍ വധുവിന്റെ കൈകളില്‍ ആദ്യം മൈലാഞ്ചി ഇടുന്നത് നാത്തൂന്‍ ആയിരിക്കണമെന്നുണ്ട്, എന്നാല്‍ മറ്റ് ചില ഇടങ്ങളാകട്ടെ വധുവിന്റെ അമ്മ വേണം ഇത് ആദ്യം ചെയ്യാന്‍.
കൈകള്‍ക്ക് ഒരു അലങ്കാരം മാത്രമല്ല മൈലാഞ്ചി കന്യകയില്‍ നിന്നും ഭര്‍ത്താവിനെ മോഹിപ്പിക്കുന്നവളായി വധു മാറുന്നതിന്റെ പ്രതീകം കൂടിയാണ്. കാമസൂത്രയില്‍ പറയുന്നത് സ്ത്രീകളുടെ അറുപത്തിനാല് കലകളില്‍ ഒന്നാണ് മൈലാഞ്ചി എന്നാണ്. ശംഖ്, പൂക്കള്‍, മയില്‍, കലശം തുടങ്ങി പലതും വധുവിന്റെ കൈകളില്‍ മൈലാഞ്ചി കൊണ്ട് വരയ്ക്കാറുണ്ട്. വധുവിന്റെ കൈകളില്‍ മൈലാഞ്ചി കൊണ്ട് വരയ്ക്കുന്ന സങ്കീര്‍ണമായ ചിത്രങ്ങളില്‍ ചിലപ്പോള്‍ ഭര്‍ത്താവിന്റെ പേരും പെട്ടെന്ന് കാണാത്ത രീതിയില്‍ ചിലര്‍ എഴുതാറുണ്ട്. വരന് വേണ്ടിയാണിത്. വധുവിന്റെ കൈകളിലെ ഇത്തരം സങ്കീര്‍ണമായ മൈലാഞ്ചി ചിത്രത്തില്‍ നിന്നും വരന്‍ സ്വന്തം പേര് കണ്ടെത്തുന്നത് പങ്കാളിയില്‍ മതുപ്പുളവാക്കാനുള്ള അവന്റെ ബുദ്ധിയുടെയും നിരീക്ഷണത്തിന്റെയും പ്രതീകമായിട്ടാണ് കണക്കാക്കുന്നത്.
മൈലാഞ്ചി ഇടല്‍ ചടങ്ങ് സംഗീത് ചടങ്ങിനൊപ്പമാണ് സാധാരണ നടത്തുക. സ്ത്രീകള്‍ പരമ്പരാഗത ഗാനങ്ങള്‍ പാടിയും നൃത്തം ചെയ്തും മൈലാഞ്ചി ഇടല്‍ ചടങ്ങ് ആഘോഷമാക്കും. ഈ അവസരത്തില്‍ വധു സധാരണ ഇളം നിറത്തിലുള്ള വസ്ത്രങ്ങളും ലളിതമായ ആഭരണങ്ങളുമാണ് ധരിക്കുക. മൈലാഞ്ചി ഇടല്‍ കഴിഞ്ഞാല്‍ വിവാഹം കഴിയുന്നത് വരെ വധു വീടിന് പുറത്ത് പോകരുത് എന്നാണ് ആചാരം. വധുവിന്റെ കൈകള്‍ക്ക് മൈലാഞ്ചി കടുത്ത നിറം നല്‍കിയാല്‍ ഭര്‍ത്താവും വീട്ടുകാരം അവളെ നന്നായി സ്‌നേഹിക്കും എന്നാണ് വിശ്വാസം. വിവാഹത്തിലെ സ്‌നേഹവും ശക്തിയുമാണ് മൈലാഞ്ചി പ്രതിനിധീകരിക്കുന്നത്. അതിനാല്‍ വധുവിനെ സംബന്ധിച്ച് ഇത് ശുഭ സൂചകമാണ്. മൈലാഞ്ചി കൈകളില്‍ എത്രനാള്‍ നില്‍ക്കുന്നുവോ അത്രയും ശുഭകരമായിരിക്കും അവളുടെ ദാമ്പത്യ ജീവിതം എന്നാണ് പറയപ്പെടുന്നത്.
https://www.facebook.com/Malayalivartha