അടുക്കളയിലെ ചില പൊടികൈകള്‍
കറി ഉണ്ടാക്കുമ്പോള്‍ അല്‍പം എരിവോ പുളിയോ കൂടിയാല്‍ ചില പൊടുകൈകളിലൂടെ അത് മാറ്റിയെടുക്കാം. എന്തൊക്കെയാണ് പൊടികൈകള്‍ എന്ന് നോക്കാം.
* ഒരു നുള്ള് പഞ്ചസാര കറിയില്‍ ഇട്ടാല്‍ മതി. ഇത് അധികമുള്ള എരിവും പുളിയും എല്ലാം കുറക്കാന്‍ സഹായിക്കും.
* കറിയില്‍ ഇട്ട ഉപ്പ് അല്‍പം അധികമായിപ്പോയാല്‍ അല്‍പം ജീരകം വറുത്ത് പൊടിച്ച് കറിയില്‍ ഇട്ടാല്‍ മതി. ഇത് കറിക്ക് സ്വാദും വര്‍ദ്ധിപ്പിക്കും.
* ജീരകത്തിന്റെ രുചി നിങ്ങള്‍ക്ക് ഇഷ്ടമല്ലെങ്കില്‍ അല്‍പം തേങ്ങ അരച്ചത് കറിയില്‍ ചേര്‍ക്കാം. ഇത് അധികമുള്ള എരിവും ഉപ്പും എല്ലാം വലിച്ചെടുക്കും. തേങ്ങാപ്പാല്‍ ഒഴിക്കുന്നതും നല്ലതാണ്.
* ഉപ്പിനെ വലിച്ചെടുക്കാന്‍ ഏറ്റവും ഉത്തമമായ ഒന്നാണ് ചോറുരുള. നല്ലതു പോലെ ഒരുരുള ചോറ് ഉരുട്ടി അത് ഉടയാതെ കറിയില്‍ ഇട്ട് വെക്കുക. 15 മിനിട്ടിനു ശേഷം ആ ഉരുള അത് പോലെ തന്നെ എടുക്കാം. ഇത് കറിയിലെ അധികമുള്ള ഉപ്പിനേയും മുളകിനേയും വലിച്ചെടുക്കും.
* മീനിന്റെ പച്ചമണം മാറാന്‍ തക്കാളി കൂടുതല്‍ ചേര്‍ത്താല്‍ മതി.
* അച്ചാറില്‍ ഉപ്പ് കൂടിയാല്‍ അതില്‍ അല്‍പം തേങ്ങാവെള്ളം ഒഴിച്ച് വെക്കാം. ഇത് അധികമുള്ള ഉപ്പ് വലിച്ചെടുക്കുന്നു.
* മത്സ്യമാംസ വിഭവങ്ങളില്‍ ഉപ്പ് വര്‍ദ്ധിച്ചാല്‍ അത് കുറക്കാന്‍ അല്‍പം ചെറുനാരങ്ങ നീര് ചേര്‍ക്കാം. ഇത് രുചി വര്‍ദ്ധിപ്പിക്കാനും കാരണമാകുന്നു.
* കറിയില്‍ മഞ്ഞള്‍ കൂടിപ്പോയാലും ഈ വിദ്യ നിങ്ങള്‍ക്ക് പ്രയോഗിക്കാം. ഒരു വെള്ളത്തുണിയില്‍ ചോറ് കിഴികെട്ടി അത് കറിയില്‍ ഇടുക. ഇത് അധികമുള്ള മഞ്ഞളിനെ വലിച്ചെടുക്കുന്നു.
https://www.facebook.com/Malayalivartha