ഭാഗ്യം കൊണ്ടുവരും ചെടികള്‍
ചെടികള്‍ വീടിന് പച്ചപ്പും ഭംഗിയും നല്‍കുക മാത്രമല്ല ചെയ്യുന്നത്. വീടിന് ഭാഗ്യം കൊണ്ടുവരുന്ന ചെടികളും ഉണ്ട്. വീടിന് ഭാഗ്യം കൊണ്ടുവരുന്ന ഇത്തരം ചില ചെടികളെക്കുറിച്ചറിയാം. മുള വീടിന് ഭാഗ്യം കൊണ്ടുവരും. ഇത് കുടുംബാംഗങ്ങളുടെ ആരോഗ്യത്തിനും ഏകാന്തതയും ഡിപ്രഷനും അകറ്റുവാനും സഹായിക്കും. സമ്പത്തു നല്‍കാനും വീട്ടില്‍ നിന്നും നെഗറ്റീവ് എനര്‍ജി അകറ്റാനും മുള സഹായിക്കുമെന്നാണ് വിശ്വാസം. സൗഹൃദബന്ധങ്ങള്‍ കൂടുതല്‍ ദൃഢമാക്കാനും മനസിന് സുഖം നല്‍കാനും സഹായിക്കുന്നവയാണ് ഓര്‍ക്കിഡുകള്‍. ബുദ്ധി വര്‍ദ്ധിപ്പിയ്ക്കുവാനും മനസിന് ശാന്തത നല്‍കാനും റോസ്‌മേരി നല്ലതാണ്. ഇത് നിങ്ങളില്‍ ചെറുപ്പം നിറയ്ക്കുകയും ചെയ്യും. പനിക്കൂര്‍ക്ക അസുഖങ്ങളകറ്റാന്‍ മാത്രമല്ല, ദീര്‍ഘായുസു നല്‍കാനും സഹായിക്കുമെന്നാണ് വിശ്വാസം. ഇത് വീട്ടില്‍ വളര്‍ത്തുന്നത് ആ്ഗ്രഹസഫലീകരണത്തിന് നല്ലതാണ്.
തുളസി പരിപാവനമായി കരുതപ്പെടുന്ന സസ്യമാണ്. ഇത് വീടിന്റെ മുന്‍പിന്‍ വയ്ക്കുന്നത് ദുഷ്ട ശക്തികളെ അകറ്റാനും വീടിന് ഐശ്വര്യം കൊണ്ടുവരാനും സഹായിക്കും. പണം, സ്‌നേഹം, ഭാഗ്യം എന്നിവ നല്‍കുമന്നു വിശ്വസിയ്ക്കുന്ന ഈ സസ്യം ഐശ്വര്യദായകമാണ്. ഹണി സക്കിള്‍ എന്ന ഈ സസ്യം സമ്പത്തു കൊണ്ടുവരുമെന്നാണ് വിശ്വാസം. ഇതിന്റെ സുഗന്ധം വീടിന് ഊര്‍ജം പകരുന്നു. മുല്ലപ്പൂ വീടിനുള്ളില്‍ പ്രണയം നിറയ്ക്കുമെന്നു പറയും. ഇത് സമ്പത്ത് നല്‍കുകയും ചെയ്യും. ലെമണ്‍ ഗ്രാസ് വീടിന് ഭംഗിയും പണവും നല്‍കുമെന്നാണ് വിശ്വാസം. ഇത് വീടിന് ഊര്‍ജം നല്‍കുകയും ചെയ്യും. റോസ് വീട്ടില്‍ സ്‌നേഹം നിറയ്ക്കുമെന്നു പറയാം. ഇത് വേദനകള്‍ ശമിപ്പിയ്ക്കാനും വീട്ടില്‍ ഭാഗ്യം നിറയ്ക്കാനും സഹായിക്കുന്ന ഒന്നാണ്.
https://www.facebook.com/Malayalivartha