വീട്ടിലെ ദോഷമകറ്റാന്‍ ഫെങ്ഷൂയിലെ അത്ഭുതവിദ്യകള്‍
ഷിഗന്‍ഡാംഗ് പ്രവിശ്യയിലെ പുണ്യശൈലമായ ഷിഗാന്‍ഡാംഗ് പര്‍വതത്തെ മാന്ത്രികശൈലമെന്നാണ് ചീനക്കാര്‍ വിശേഷിപ്പിക്കുന്നത്. ആകാശമാര്‍ഗമോ ജലമാര്‍ഗമോ കരമാര്‍ഗമോ സഞ്ചരിക്കുന്ന ദുര്‍ഭൂതങ്ങളേയും, ദുരാത്‌നമാക്കളേയും, ദുര്‍ശക്തികളേയും ഈ മാന്തികശൈലം മാന്ത്രിക പ്രഭാവത്താല്‍ നശിപ്പിച്ച് രാജ്യത്തെ രക്ഷിക്കുന്നതായി ചീനക്കാര്‍ വിശ്വസിക്കുന്നു. പിച്ചളയില്‍ തീര്‍ത്ത ഈ രൂപങ്ങള്‍ നമ്മുടെ ഭവനത്തിലേക്ക് കടന്ന് വരുന്ന പ്രതികൂല ഊര്‍ജങ്ങളേയും, ദോഷങ്ങളേയും, ദുരാത്മാക്കളേയും തടഞ്ഞ് ഐശ്വര്യവും, സമാധാനവും, ശാന്ധിയും പ്രദാനം ചെയ്യുന്നതായി ഫെങ്ഷൂയി അവകാശപ്പെടുന്നു.
നമ്മുടെ വീടിന്റേയോ സ്ഥാപനത്തിന്റേയോ സമീപങ്ങളില്‍ സംഭവിക്കുന്ന റോടപകടങ്ങള്‍, ആത്മഹത്യ കൊലപാതകങ്ങള്‍ ദുര്‍മരണം എന്നിവയിലൂടെയുളള ആത്മാക്കള്‍ മനുഷ്യന്റെ ജീവനേയും, സൗഭാഗ്യങ്ങളേയും കവര്‍ന്നെടുത്ത് ആപത്തുകള്‍ ക്ഷണിച്ച് വരുത്തുമെന്നും ഇത്തരം ദുരാത്മാക്കളെ അകറ്റി നിര്‍ത്താനും അതുവഴി നമ്മുടെ ഭവനത്തിലേക്ക് പതിക്കാന്‍ സാധ്യതയുളള ആപത്തുകളെ ദൂരീകരിക്കാനും ഫൂഡോഗും ഷിഗന്‍ഡാംഗ് ശൈലവും സഹായിക്കുമെന്ന് ഫെന്‍ഷൂയി ഉറപ്പ് നല്‍കുന്നു.
പിച്ചളയില്‍ തീര്‍ത്ത ഈ മൂവര്‍ രൂപങ്ങള്‍ നമ്മുടെ ഭവനത്തില്‍ സൂക്ഷിച്ചാല്‍ ദുരാത്മാക്കളുടെ സാമീപ്യം നിര്‍മ്മാര്‍ജ്ജനം ചെയ്ത് ഐശ്വര്യവും സമ്പല്‍സമൃദ്ധിയും കൈവരിക്കാന്‍ കഴിയുമെന്ന് ഫെങ്ഷൂയി ആചാര്യന്മാര്‍ നമ്മെ പഠിപ്പിക്കുന്നു. സ്വീകരണമുറിയില്‍ പ്രധാനകവാടത്തിന് അഭിമുഖമായിട്ടാണ് ഈ രൂപങ്ങളെ ക്രമീകരിക്കേണ്ടത്. ആശുപത്രികള്‍, മോര്‍ച്ചറി, സെമിത്തേരികള്‍, ശവക്കല്ലറകള്‍, ശ്മശാനങ്ങള്‍ എന്നിവയുടെ സമീപത്തുളള ഭവനങ്ങളില്‍ സദാ പ്രേതത്തിന്റെ സാമീപ്യം കണ്ടുവരുന്നതായി ചീനക്കാര്‍ വിശ്വസിച്ച് പോരുന്നു. ഇത്തരം പ്രേതശല്യങ്ങളാല്‍ ജീവിതം ദുസഹമാക്കുന്നവര്‍ക്ക് സുരക്ഷയൊരുക്കുന്നവരാണ് ചി ലിന്‍, ഫൂ ഡോഗ്, പി യാവോ എന്നിങ്ങനെ താരത്രയങ്ങളുടെ ദിവ്യരൂപങ്ങള്‍. നിരന്തരമായ പ്രേതശല്യത്തിലൂടെ കുടുംബ കലഹം, ദുര്‍നിമിത്തങ്ങള്‍, ദുരവസ്ഥകള്‍ എന്നിവ സംജാതമാകുന്നു.
https://www.facebook.com/Malayalivartha