ഗൃഹനിര്‍മ്മാണത്തിന് അനുകൂലമായ നിമിത്തങ്ങള്‍
ശിലാന്യാസവേളയില്‍ കാണുന്ന നിമിത്തങ്ങളാണ് ഗൃഹനിര്‍മ്മാണത്തിന് അനുകൂലമായി കണക്കാക്കുന്നത്. ശുഭശകുനങ്ങളില്‍ ഏതെങ്കിലും ഗൃഹത്തിന്റെ ശിലാന്യാസവേളയില്‍ കണ്ടാല്‍ ഗൃഹനിര്‍മ്മാണം സുഗമമായി നടക്കുമെന്നാണ് വിശ്വാസം. പ്രകൃതിയും, ഈശ്വരനും ആ മംഗളകര്‍മ്മത്തെ അനുഗ്രഹിക്കുന്നതിന്റെ പ്രതീകമായിട്ടാണ് ശുഭശകുനങ്ങളെ കണ്ടുവരുന്നത്. കന്യകയായ സ്ത്രീ, സുമംഗലി ആയ സ്ത്രീ, ഗുരുനാഥന്‍, ആദ്ധ്യാത്മിക പണ്ഡിതന്‍, ക്ഷേത്രത്തില്‍ നിന്നും വരുന്നതോ, ക്ഷേത്രത്തിലേക്ക് പോകുന്നതോ ആയ ദേവന്റെയോ ദേവിയുടെയോ എഴുന്നള്ളത്ത്, ക്ഷേത്രപുരോഹിതന്റെ ആഗമനം എന്നിവ നല്ല ഫലങ്ങളുടെ സൂചനയാണ്. ഒറ്റപ്പശു, ഒറ്റക്കാള, കന്നുകുട്ടിയോടൊപ്പമുള്ള പശു എന്നിവയും സദ്ഫലങ്ങള്‍ നല്‍കുന്ന പ്രധാന ഫലസൂചനകളില്‍പ്പെടുന്നു.
ശിലാന്യാസവേളയില്‍ സ്വര്‍ണ്ണം, ഫലവര്‍ഗ്ഗങ്ങള്‍ തുടങ്ങിയവ ആരെങ്കിലും കൊണ്ടുവന്നാല്‍ അത് ശുഭസൂചകമാണ്. വീണാനാദം, ഓടക്കുഴല്‍ നാദം, ശംഖുനാദം, മൃദംഗനാദം എന്നിങ്ങനെയുള്ള സംഗീതപ്രധാനവും, വാദ്യോപകരണപ്രധാനവുമായ ശബ്ദങ്ങള്‍ ശുഭസൂചനകള്‍ നല്‍കുന്നവയാണ്. കറുകപ്പുല്ല്, താമര, കരിമ്പ് തുടങ്ങിയവ ഗൃഹനാഥനും കുടുംബവും ശിലാന്യാസ സ്ഥലത്ത് വച്ച് കാണുന്നത് നല്ല ലക്ഷണമാണ്. പഴവര്‍ഗ്ഗങ്ങള്‍ ഏതും കാണുന്നത് ശുഭകരമാണ്. പൂര്‍ണ്ണകുംഭം, നിലവിളക്ക്, ദീപം, ചന്ദനം, നാളികേരം എന്നിവയുടെ സാന്നിധ്യം അനുകൂല ശകുനങ്ങളാണ്. ക്ഷേത്രങ്ങളില്‍ നിന്നും വരുന്ന സ്‌തോത്ര ശബ്ദം, മംഗളധ്വനി, മന്ത്രധ്വനി എന്നിവ ഉത്തമ ലക്ഷണങ്ങളാണ്. കൊടിതോരണങ്ങള്‍, രത്‌നങ്ങള്‍, സ്വര്‍ണ്ണാഭരണങ്ങള്‍ എന്നിവയും സദ്ഫലങ്ങള്‍ നല്‍കുന്ന ലക്ഷണങ്ങളാണ്.
https://www.facebook.com/Malayalivartha