വാസ്തുപ്രകാരം രാവിലെ ഒഴിവാക്കേണ്ട കാര്യങ്ങള്‍
ഐശ്വര്യവുമായി വേണം ഒരു ദിവസം തുടങ്ങേണ്ടത്. വീട് പണിയുന്നതില്‍ മാത്രമല്ല ദൈനംദിന കാര്യങ്ങളിലും വാസ്തുവിന് പ്രാധാന്യമുണ്ട്. ദിവസം നന്നായിരിയ്ക്കാന്‍ വാസ്തു പറയുന്ന ചില കാര്യങ്ങളുണ്ട്. രാവിലെ ചെയ്യേണ്ടതും ഒഴിവാക്കേണ്ടതുമായ ചില കാര്യങ്ങള്‍. വാസ്തു പ്രകാരം രാവിലെ ചെയ്യേണ്ടതും അരുതാത്തതുമായ ചില കാര്യങ്ങളെക്കുറിച്ചറിയൂ. കുട്ടികളെ വഴക്കു പറഞ്ഞോ അടിച്ചോ ഒച്ചയെടുത്തോ ഉണര്‍ത്തരുത്. ഇത് അവരില്‍ നെഗറ്റീവ് ഊര്‍ജമുണ്ടാക്കും. അവരെ മാത്രമല്ല, നിങ്ങളേയും വീടിനേയുമെല്ലാം ഇത് ബാധിയ്ക്കുകയും ചെയ്യും. ഉപയോഗിക്കുന്ന വാഹനത്തിലെ പൊടിയും അഴുക്കുമെല്ലാം വാസ്തു പ്രകാരം നല്ലതല്ല. വൃത്തിയുള്ള കാര്‍ ഉപയോഗിയ്ക്കുക.
ഓഫീസിലേയ്ക്കും മറ്റും നല്ല മനസോടെ, സന്തോഷത്തോടെ ഉത്സാഹത്തോടെ പ്രവേശിയ്ക്കുക. മറ്റുള്ളവരോടുള്ള വിദ്വേഷമോ മടുപ്പോ, കഴിഞ്ഞ ദിവസമുണ്ടായ അസുഖകരമായ സംഭവമോ ഒന്നും തന്നെ നിങ്ങളെ ബാധിയ്ക്കരുത്. രാവിലെ പ്ലേറ്റില്‍ ഭക്ഷണം ബാക്കി വച്ചെഴുന്നേല്‍ക്കുന്നത് വാസ്തു പ്രകാരം ദോഷം വരുത്തും. ഈ ശീലം നല്ലതല്ല. രാവിലെ ഉണരുമ്പോള്‍ത്തന്നെ ഫോണിലെ മെസേജുകളും മറ്റും നോക്കി ഉണരുന്നവരുണ്ട്. ഇത് ചീത്ത ഊര്‍ജം നല്‍കുന്ന ഒന്നാണ്. നിങ്ങളോടു തന്നെ പൊസറ്റീവായ കാര്യങ്ങള്‍ സംസാരിച്ചെഴുന്നേല്‍ക്കാം.
നിങ്ങള്‍ക്കു സംതൃപ്തി തരുന്ന വസ്ത്രങ്ങള്‍ ധരിയ്ക്കുക. അല്ലെങ്കില്‍ ഇത് ശരീരത്തിനും മനസിനും നെഗറ്റീവ് ഊര്‍ജം നല്‍കും. പൊട്ടിയ കപ്പുകളില്‍ ചായയോ കാപ്പിയോ വെളളമോ കുടിയ്ക്കരുത്. ഇത് വാസ്തു പ്രകാരം ദോഷം ചെയ്യും. ബാഗില്‍ നിന്നും ആവശ്യമില്ലാത്തവ എന്താണെങ്കിലും നീക്കം ചെയ്യുക. ആവശ്യമില്ലാതെ കിടക്കുന്ന ഒരു പിന്‍ മതി, നെഗറ്റീവ് എനര്‍ജിയ്ക്ക്. എവിടെപ്പോകുമ്പോഴും വെള്ളം കൊണ്ടുപോവുക. വെള്ളം ഒപ്പമുള്ളത് ശാന്തതയും ഊര്‍ജവും നല്‍കും. എത്ര സമ്മര്‍ദമുള്ള സാഹചര്യമാണെങ്കിലും. വീട്ടില്‍ നിന്നും ഒഴിഞ്ഞ വയറോടെ, അതായത് ഒന്നും കഴിയ്ക്കാതെ ഇറങ്ങരുത്. നല്ല ബ്രേക്ഫാസ്റ്റ് നല്ല ഊര്‍ജം നല്‍കുന്ന ഒന്നാണ്.
https://www.facebook.com/Malayalivartha