ന്യൂ ട്രെന്‍ഡി കുര്‍ത്തകളാണ് ഇന്നത്തെ താരം
ഏവര്‍ക്കും അനുയോജ്യമാകുന്ന സിമ്പിളായ വേഷമാണ് കുര്‍ത്തകള്‍. ന്യൂ ട്രെന്‍ഡി കുര്‍ത്തകള്‍ ഇന്ന് വിപണികളിലെ താരമാണ്. ഫാഷന്‍ ട്രെന്‍ഡുകള്‍ ഓരോ നിമിഷവും വിപണിയെ കീഴടക്കുകയാണ്. മോഡേണും പാരമ്പര്യവും മിക്‌സ് ചെയ്ത വസ്ത്രങ്ങളാണ് വിപണിയിലെ താരങ്ങള്‍. ലളിതമെന്ന് കരുതി മാറ്റിനിര്‍ത്തിയിരുന്ന കുര്‍ത്തകളിലും പുതിയ ഫാഷന്‍ തരംഗങ്ങള്‍ വന്നു കഴിഞ്ഞു. ഓരോ അവസരങ്ങളിലും പ്രത്യേകം തിളങ്ങാന്‍ കഴിയുന്ന ചില ഫാഷനബിള്‍ കുര്‍ത്തകള്‍.
ഡ്രാപ്പിഡ് - ക്ലാസിക്ക് മിക്‌സ് ഡിസൈനാണ് ഡാപ്രിഡിനെ മറ്റ് കുര്‍ത്തകളില്‍ നിന്ന് വ്യത്യസ്തമാക്കുന്നത്. പാന്റുകളിലെ വ്യത്യസ്തയും തിളങ്ങുന്ന ഷെയ്ഡുകളും ഈ കുര്‍ത്തകളുടെ പ്രത്യേകതയാണ്. പാര്‍ട്ടികളിലും മറ്റ് ചടങ്ങുകളിലും വ്യത്യസ്തയായി തിളങ്ങാന്‍ ഇത് മതിയാകും. 500 രൂപ മുതല്‍ ലഭ്യമാണ്.
അസിമെട്രിക്കല്‍ - പോളി ക്രീപ് ഫാബ്രിക്കിലാണ് അക്വാ അസിമെട്രിക്കല്‍ കുര്‍ത്തകള്‍ ഡിസൈന്‍ ചെയ്യുന്നത്. സാധാ പാന്റുകള്‍, ലെഗ്ഗിന്‍സ്, ജീന്‍സ് എന്നിവയ്‌ക്കൊപ്പവും ഇത് ധരിക്കാം. ഫാഷനാണ് എന്നാല്‍ സിമ്പിളാണ് എന്നുള്ളതാണ് ഇതിന്റെ ഹൈലൈറ്റ്. ഔട്ടിംഗിനും ചെറിയ ചടങ്ങുകളിലുമൊക്കെ ഇത് അനുയോജ്യമാണ്. 600 രൂപ മുതല്‍ ലഭ്യം.
ബട്ടണ്‍ ഡൗണ്‍ - കുര്‍ത്തയുടെ മുന്‍വശത്ത് ബട്ടണുകള്‍ ഉണ്ടാകുമെന്നതാണ് ഇതിന്റെ പ്രത്യേകത. പാന്റുകളില്‍ താരമായ പലാസ ഇതിനൊപ്പം ധരിക്കുമ്പോള്‍ സൗന്ദര്യം കൂടും. സിമ്പിളായ ചെയിന്‍ മാലയാണ് ഇതിന് ചേരുന്നത്. ഓഫീസില്‍ വ്യത്യസ്തയാകാന്‍ ഇത് ധാരാളം. 750 രൂപ മുതലാണ് ഇതിന്റെ വില.
ഡബ്ബിള്‍ ലെയേര്‍ഡ് - കുര്‍ത്തകളില്‍ ഇപ്പോള്‍ ഏവര്‍ക്കും പ്രിയങ്കരം ഡബ്ബിള്‍ ലെയേര്‍ഡ് കുര്‍ത്തകളാണ്. ഉള്‍ഭാഗത്തുള്ള ടോപ്പിന് സ്ലീവ് ഉണ്ടാവില്ല. പ്രിന്റഡ് ഡിസൈനാണ് അകത്ത് വരുന്നത്. വിവാഹനിശ്ചയച്ചടങ്ങില്‍ വധുവിനു പോലും ഇത് പ്രിയമാണ്. 600 രൂപ മുതല്‍ ഇവ ലഭ്യമാണ്.
കളര്‍ഫുള്‍ - കളര്‍ഫുള്‍ കുര്‍ത്തകളും പെണ്‍കുട്ടികള്‍ക്ക് പ്രിയങ്കരം തന്നെ. നീല, കറുപ്പ്, പിങ്ക്, ചുവപ്പ്, ബ്ലാക്കിനൊപ്പം വൈറ്റ് റെഡ് കോണ്‍ട്രാസ്റ്റ് നിറങ്ങള്‍ എന്നിവയൊക്കെ തരംഗമാണ്. അനാര്‍ക്കലി,ഫ്രോക്ക് മോഡല്‍ എന്നീ വ്യത്യസ്തകളും ഇവയിലുണ്ട്. വശങ്ങളില്‍ കട്ടിംഗില്ലാത്ത കുര്‍ത്തകള്‍ക്കും ആവശ്യക്കാരേറെയുണ്ട്. മീറ്റിംഗുകളിലും ഫോര്‍മല്‍ ചടങ്ങുകളിലും കുര്‍ത്തകള്‍ പ്രിയ വേഷമായിക്കഴിഞ്ഞിരിക്കുന്നു.
https://www.facebook.com/Malayalivartha