ഈ ചെടികള്‍ ഫഌറ്റിനുളളിലും വളര്‍ത്താം
പൂക്കളെ ഇഷ്ടപ്പെടുന്നവര്‍ക്ക് ഫല്‍റ്റിനുള്ളിലും ചെടികള്‍ വളര്‍ത്താം. ചട്ടികളില്‍ വളര്‍ത്താവുന്ന, പൂക്കളുണ്ടാകുന്നതും ഉണ്ടാകാത്തതുമായ നിരവധി ചെടികളുണ്ട്. പൂക്കള്‍ വേണമെന്നുള്ളവര്‍ക്ക് ഫല്‍റ്റിനുളളില്‍ വളര്‍ത്തുവാന്‍ പറ്റിയ ചില ചെടികളിതാ; ആഫ്രിക്കന്‍ വയലറ്റ്: ഫല്‍റ്റിനുള്ളില്‍ വളര്‍ത്താവുന്ന പൂച്ചെടിയാണ് ആഫ്രിക്കന്‍ വയലറ്റ്. ഇവയില്‍ ധാരാളമായി പൂക്കളുണ്ടാകുന്നു. അധികം സൂര്യപ്രകാശം ആവശ്യമില്ലെന്നത് ഇതിന്റെ പ്രത്യകതയാണ്. ഉയരം വയ്ക്കുന്നതിനനുസരിച്ച് ഇവ വെട്ടിനിര്‍ത്തണം.
പൊക്കം വയ്ക്കുന്തോറും ഈ ചെടികള്‍ പ്രത്യേക ആകൃതിയില്ലാതാകുകയും പൂക്കളുണ്ടാകാതിരിക്കുകയും ചെയ്യും. സൂര്യപ്രകാശം അധികം ആവശ്യമില്ലെങ്കിലും വെള്ളം വേണ്ട ചെടിയാണിത്. രണ്ടു ദിവസം കൂടുമ്പോള്‍ ചെടി നനച്ചു കൊടുക്കണം. ഓര്‍ക്കിഡ്: വീടിനുള്ളിലും പുറത്തും വളര്‍ത്താവുന്ന ചെടികളാണ് ഓര്‍ക്കിഡുകള്‍. പല തരത്തിലും പല വര്‍ണങ്ങളിലുമുള്ള ഓര്‍ക്കിഡുകളുണ്ട്. ചില ഓര്‍ക്കിഡുകള്‍ ധാരാളം സൂര്യപ്രകാശം ആവശ്യമുള്ളവയും ചിലവ തണല്‍ ആവശ്യമുള്ളവയുമാണ്. അതുകൊണ്ട് ഫല്‍റ്റിനുള്ളില്‍ വളര്‍ത്തുവാന്‍ സൂര്യപ്രകാശം ആവശ്യമില്ലാത്ത നോക്കി വാങ്ങണം.
നല്ല രീതിയില്‍ നോക്കിയാല്‍ ഇവയില്‍ മിക്കപ്പോഴും പൂക്കളുണ്ടാകും. ചെമ്പരത്തി: പൂന്തോട്ടത്തിലും വീടിനുള്ളിലും ഒരുപോലെ വളര്‍ത്താവുന്ന, ഭംഗിയുള്ള പൂക്കളുള്ള ചെടിയാണിത്. എന്നാല്‍ ഇവയ്ക്ക് ചൂടുള്ള കാലാവസ്ഥയാണ് ഏറ്റവും ചേരുക. അതുകൊണ്ട് വീടിനുള്ളില്‍ വളര്‍ത്തുകയാണെങ്കിലും ഇടയ്‌ക്കെങ്കിലും ഇവയെ സൂര്യപ്രകാശം ലഭിക്കത്തക്ക വിധത്തില്‍ വയ്്ക്കണം.
അല്ലെങ്കില്‍ ചെമ്പരത്തിയില്‍ ഫംഗസ് ബാധ ഉണ്ടാകാനും സാധ്യത കൂടുതലാണ്. ചട്ടികളിലാണ് വളര്‍ത്തുന്നതെങ്കില്‍ ഇവ അധികം ഉയരം വയ്ക്കാതെ വെട്ടിനിറുത്തുവാന്‍ ശ്രദ്ധിക്കണം. ബെഗോണിയ: ബെഗോണിയ എന്നറിയപ്പെടുന്ന ചെടികള്‍ ഫല്‍റ്റിനുളളില്‍ വളറെ എളുപ്പം വളര്‍ത്താം. ഇവയ്ക്ക് പ്രത്യേകിച്ച് ശുശ്രൂഷയും വേണ്ട എന്നതാണ് പ്രത്യേകത. ചട്ടികളിലും പടര്‍ന്നു കയറുന്ന വിധത്തിലും ഇവ വളര്‍ത്താം. കട്ടി കുറഞ്ഞ തണ്ടുകളായതു കൊണ്ട് ചട്ടിയില്‍ വളര്‍ത്തുമ്പോള്‍ എന്തെങ്കിലും താങ്ങ് വച്ചുകൊടുക്കുന്നത് നല്ലതായിരിക്കും.
https://www.facebook.com/Malayalivartha