തക്കാളി വറ്റല്‍ ഉണ്ടാക്കാം
കഞ്ഞിക്കും ചോറിനുമൊപ്പം കഴിക്കാവുന്ന രുചികരമായ ഒരു വിഭവമാണ് തക്കാളി വറ്റല്‍. തക്കാളി വറ്റല്‍ തയ്യാറാക്കാന്‍ വേണ്ട സാധനങ്ങളും അത് തയ്യാറാക്കുന്നതെങ്ങനെയെന്നും നോക്കാം.
ചേരുവകള്‍ :
പച്ചതക്കാളി കാല് കിലോ
തൈര്100 ഗ്രാം
ഉപ്പ്പാകത്തിന്
ഉണ്ടാക്കുന്ന വിധം:
തക്കാളി വട്ടത്തിലരിഞ്ഞതും മോരും ഉപ്പും കൂടി ഇളക്കി രണ്ടു ദിവസം കണ്ണാടി കുപ്പിയിലിട്ട് വയ്ക്കുക. ഇടയ്ക്ക് ഇളക്കി കൊടുക്കണം. മൂന്നാം ദിവസം മുതല്‍ ഒരാഴ്ച്ച വെയിലത്തു വച്ച് ഉണക്കണം. നന്നായി ഉണങ്ങിയ ശേഷം നെയ്യില്‍ വറുത്ത് കഞ്ഞിക്കും ചൂടു ചോറിനുമൊപ്പം ചേര്‍ത്ത് കഴിക്കാം.
https://www.facebook.com/Malayalivartha