ചെറുഗ്രഹം സെപ്റ്റംബര്‍ 1 ന് ഭൂമിക്കരികിലേക്ക്
സെപ്റ്റംബര്‍ 1 ന് ആസ്റ്ററോയ്ഡ് ഫ്‌ളോറെന്‍സ് എന്ന് പേരിട്ടിരിക്കുന്ന ചെറുഗ്രഹം ലോകത്തെ ആകാംക്ഷയിലാഴ്ത്തി ഭൂമിയെ കടന്നു പോകും. ഭൂമിയും ചന്ദ്രനും തമ്മിലുളള അകലത്തിന്റെ 18 മടങ്ങ് ദൂരത്തിലായിരിക്കും ഇത് കടന്നുപോവുക. ഭൂമിയ്ക്ക് സമീപത്തു കൂടെ മുമ്പും പല ചെറുഗ്രഹങ്ങളും കടന്നുപോയിട്ടുണ്ട്. എന്നാല്‍ 4.4 കിലോമീറ്റര്‍ വ്യാസമുള്ള ഛിന്നഗ്രഹം ഭൂമിയ്ക്ക് ഇത്ര അടുത്തുകൂടെ സമീപകാല ചരിത്രത്തില്‍ പോയിട്ടില്ല. 1890-ന് ശേഷം ഭൂമിയ്ക്ക് ഏറ്റവും അരികിലെത്തുന്ന ചെറുഗ്രഹമാണിത്.
2500 വരെ ഭൂമിയുടെ ഇത്രയടുത്ത് ഒരു ചെറുഗ്രഹവും വരില്ലെന്നാണ് കണക്കാക്കപ്പെടുന്നത്. അതേസമയം ചെറുഗ്രഹം കടന്നുപോകുന്നതില്‍ ആശങ്കപ്പെടേണ്ടതില്ലെന്നാണ് നാസയുടെ വിലയിരുത്തല്‍. 1981 മാര്‍ച്ചിലാണ് 'ആസ്റ്ററോയ്ഡ് ഫ്‌ളോറന്‍സി'നെ കണ്ടെത്തിയത്. 'വിളക്കേന്തിയ വനിത' എന്നറിയപ്പെടുന്ന ഫഌറന്‍സ് നൈറ്റിംഗേലിന്റെ സ്മരണാര്‍ഥമാണ് ഈ ചെറുഗ്രഹത്തിന് ഫ്‌ളോറന്‍സ് എന്ന പേരിട്ടത്. ഈ മാസം അവസാനവും സെപ്റ്റംബര്‍ ആദ്യ ദിവസങ്ങളിലും ചെറിയ ദൂരദര്‍ശിനികളില്‍ പോലും ഫ്‌ളോറന്‍സിനെ കാണാന്‍ സാധിക്കും. ഈ അവസരത്തെ ഉപയോഗപ്പെടുത്താനാണ് ശാസ്ത്രജ്ഞരുടെ നീക്കം.
സെപ്റ്റംബര്‍ ഒന്നിന് നടക്കുന്ന ഭൂമിയും ഫ്‌ളോറന്‍സുമായുള്ള കൂടിക്കാഴ്ചയുടെ റഡാര്‍ ചിത്രങ്ങളിലൂടെ ഫ്‌ളോറന്‍സിനെ കുറിച്ച് ആഴത്തില്‍ പഠിക്കാന്‍ സാധിക്കുമെന്നാണ് ശാസ്ത്രലോകത്തിന്റെ പ്രതീക്ഷ. ഇതിനായി കാലിഫോര്‍ണിയയിലെ ഗോള്‍ഡ്‌സ്‌റ്റോണ്‍ സോളാര്‍ സിസ്റ്റം റഡാറും, പോര്‍ട്ടോ റിക്കോയിലെ ആര്‍സിബോ ഒബ്‌സര്‍വേറ്ററിയും സജ്ജീകരിച്ചു കഴിഞ്ഞു. ഭീമന്‍ ഉല്‍ക്കയായ 'ഫ്‌ലോറന്‍സ്' ഇത്തവണ ഭൂമിയില്‍ നിന്നൊഴിഞ്ഞുപോകുമെന്നു കരുതി ഉല്‍ക്കകളെയെല്ലാം കുറച്ചുകാണേണ്ടെന്നു യൂറോപ്യന്‍ ബഹിരാകാശ നിയന്ത്രണ കേന്ദ്രം മേധാവിയും പ്രമുഖ ജ്യോതിശാസ്ത്രജ്ഞനുമായ റോള്‍ഫ് ഡെന്‍സിങ്. നിലവില്‍ ധാരാളം ഉല്‍ക്കകള്‍ ഭൂമിക്കരികിലൂടെ പോകുന്നുണ്ട്. ഇവയുടെ സഞ്ചാരപാത മുന്‍കൂട്ടി പ്രവചിക്കാന്‍ നമുക്കു കഴിയും. എന്നാല്‍ ഏതെങ്കിലും ഉല്‍ക്ക ഭൂമിക്കു നേരേ വന്നാല്‍ തടയാന്‍ നിലവില്‍ സംവിധാനങ്ങളില്ല. എപ്പോള്‍ വേണമെങ്കിലും ഉല്‍ക്കകള്‍ ഭൂമിക്ക് അപകടം വരുത്താം. ഉല്‍ക്കകളുടെ ഗതിമാറ്റുന്ന സംവിധാനം വികസിപ്പിക്കുകയല്ലാതെ രക്ഷയില്ല.
https://www.facebook.com/Malayalivartha