ഓണത്തിന് കസവുമുണ്ട് നിര്‍ബന്ധം
ഓണക്കോടിയും പൂക്കളവും സദ്യയുമാണ് ഓണം എന്ന് പറയുമ്പോള്‍ മനസ്സിലേക്ക് ഓടി വരുന്നത്. കാലം എത്രയൊക്കെ മാറിയാലും ഓണത്തിന് കസവുമുണ്ട് എന്നത് പലര്‍ക്കും നിര്‍ബന്ധമാണ്. സ്ത്രീകള്‍ സെറ്റ് സാരി ഉടുക്കുന്നതും മുണ്ടും നേരിയതും ഉടുക്കുന്നതും എല്ലാം ഓണത്തിന് അവരുടെ ഐശ്വര്യത്തെ ഒന്നു കൂടി വര്‍ദ്ധിപ്പിക്കും. സാരിയുടെ ബോര്‍ഡറില്‍ കഥകളെഴുതാം അതും നിങ്ങള്‍ക്ക് ഇഷ്ടമുള്ള രീതിയില്‍. രാമായണത്തിന്റെ ചിത്രങ്ങളും മറ്റും വരച്ച് ചേര്‍ക്കാവുന്നതും ആണ്. കേരള സാരിക്ക് പുറമേ പരമ്പരാഗത ശൈലിയിലുള്ള കാഞ്ചീപുരം സാരിക്കും ആരാധകര്‍ ഒട്ടും കുറവല്ല. പട്ടിന്റെ പ്രൗഡി തന്നെയാണ് ഇവിടെ എടുത്ത് കാണിക്കുന്നത്. ഓണം എന്നും പുതുമയെ ആണ് നമുക്ക് കൊണ്ട് തരുന്നത്.
വ്യത്യസ്ത നിറത്തിലുള്ള വിവിധ ഡിസൈനുകളോട് കൂടിയ ലെഹംഗകള്‍ക്ക് ആവശ്യക്കാര്‍ ഓണ വിപണിയിലും കൂടുതലാണ്. പണ്ട് കാലത്ത് പട്ടുപാവാടയില്ലാതെ ഓണക്കോടി ഉണ്ടാവില്ല. എന്നാല്‍ ഇന്നത്തെ കാലത്ത് പട്ടുപാവാടയില്‍ ചെറിയ ചില മാറ്റങ്ങള്‍ വരുത്തി വീണ്ടും വിപണിയില്‍ എത്തിയിട്ടുണ്ട് ഈ ഓണക്കോടി. വിഷു വും ഓണവും ചിങ്ങപ്പുലരിയും എല്ലാം സെറ്റ് സാരികളുടേയും കൂടി പ്രതാപ കാലമാണ്. എത്ര അവഗണിച്ചാലും ആ ദിവസങ്ങളില്‍ സെറ്റ് സാരി ഉടുക്കണമെന്ന് നിര്‍ബന്ധം പിടിക്കുന്നവരാണ് നമ്മളില്‍ പലരും. വിവിധ ഡിസൈനുകളിലുള്ള സെറ്റ് സാരികള്‍ക്ക് ഇന്നത്തെ കാലത്ത് പ്രിയമേറെയാണെങ്കിലും അല്‍പം കൂടി പ്രിയം വീതിയുള്ള കസവുള്ള സെറ്റ് സാരിക്ക് തന്നെയാണ്.
മ്യൂറല്‍ പെയിന്റിംഗിന്റെ സാരികള്‍ക്കുള്ള പ്രൗഡി അതൊന്ന് വേറെ തന്നെയാണ്. സ്വര്‍ണ നൂലിഴകള്‍ക്ക് പോലും ആഡംബരത്വം തോന്നിക്കും ഈ വര്‍ക്ക്.സാധാരണ സാരി ബോര്‍ഡറോട് കൂടിയ കേരള സാരിക്കാണ് ഓണക്കാലത്ത് പ്രിയം കൂടുതല്‍. ഇന്നത്തെ കാലത്ത് കടുത്ത നിറങ്ങളോട് കൂടിയ കരകളാണ് ചെറുപ്പക്കാരെ ആകര്‍ഷിക്കുന്നത്. കേരള സാരിക്ക് എന്നും ശ്രദ്ധിക്കേണ്ടതും ആകര്‍ഷിക്കപ്പെടുന്നതും മുന്താണി തന്നെയാണ്. ഇതിലെ കസവ് ടച്ച് തന്നെയാണ് സാരിയുടെ മാറ്റ് കൂട്ടുന്നതില്‍ മുന്നില്‍ നില്‍ക്കുന്നത്.നിങ്ങള്‍ക്കിഷ്ടമുള്ള ഡിസൈന്‍ സാരിയില്‍ വരച്ച് ചേര്‍ക്കാം. എന്നാല്‍ ഇത് അറിയാവുന്നവരെക്കൊണ്ട് ചെയ്യിപ്പിക്കുന്നതാണ് ഏറ്റവും ഉത്തമം. ഇതിനനുസരിച്ചുള്ള കമ്മലും മാലയും ആദ്യമേ വാങ്ങിച്ച് സെറ്റ് ചെയ്യണം.
https://www.facebook.com/Malayalivartha