ഹൈന്ദവ ആചാരങ്ങള്‍ക്ക് പുറകിലെ വാസ്തവം അറിയാം
ഹൈന്ദവമതത്തില്‍ ഒരുപാട് ആചാരാനുഷ്ടാനങ്ങള്‍ ഉണ്ട്. ഹൈന്ദവആചാരങ്ങള്‍ക്കു പുറകിലെ ചില വാസ്തവങ്ങളെക്കുറിച്ചറിയാം. വിവാഹശേഷം സ്ത്രീകള്‍ കാല്‍വിരലില്‍ മോതിരം ധരിയ്ക്കുന്നതു പലയിടത്തും പതിവാണ്. രണ്ടാമത്തെ വിരലിലാണ് ഈ മോതിരം ധരിയ്ക്കുക. യൂട്രസ്, ഹൃദയം എ്ന്നിവയിലേയ്ക്കുള്ള നാഡികള്‍ ഈ വിരലിലുണ്ട്. മോതിരം ധരിയ്ക്കുമ്പോള്‍ ലോഹത്തിന്റെ സ്വാധീനം ഇവയുടെ ആരോഗ്യത്തെ ബലപ്പെടുത്തുന്നു. വിവാഹത്തിന് മയിലാഞ്ചിയിടുന്നത് പതിവാണ്. ചില സ്ഥലങ്ങളില്‍ വരനേയും മയിലാഞ്ചിയണിയിക്കും. മയിലാഞ്ചിയ്ക്ക് സ്‌ട്രെസ് കുറയ്ക്കാന്‍ സാധിയ്ക്കും. വിവാഹത്തോടനുബന്ധിച്ചുള്ള സ്‌ട്രെസ്, ടെന്‍ഷന്‍ എന്നിവ കുറയ്ക്കാന്‍ ഈ ചടങ്ങിലൂടെ സാധിയ്ക്കും. അമ്പലമണിയടിച്ചു തൊഴുന്നത് കേരളത്തിനു പുറത്തെ മിക്കവാറും ക്ഷേത്രങ്ങളിലുള്ള ആചാരമാണ്. ദൈവത്തെ ഉണര്‍ത്താന്‍ എന്നതാണ് ഇതിന്റെ വിശദീകരണം.
മണി മുഴങ്ങുമ്പോള്‍ ഇത് നമ്മുടെ തലച്ചോറിനെ ഉണര്‍ത്തും. ഏകാഗ്രത വര്‍ദ്ധിയ്ക്കും. ഇത് പ്രാര്‍ത്ഥിയ്ക്കാനുള്ള മനസും ശാന്തിയും നല്‍കും. നിലത്തിരുന്നുണ്ണുന്നത് ഒരു ആചാരമാണ്. ഈ പൊസിഷന്‍ യോഗമുദ്രപ്രകാരം സുഖാസനം എന്നാണ് അറിയപ്പെടുന്നത്. ഇത് ദഹനത്തിനു സഹായിക്കുന്ന ഒരു പൊസിഷനാണ്. ആല്‍മരം ക്ഷേത്രവുമായി ബന്ധപ്പെട്ടിരിയ്ക്കുന്നു. രാത്രിയില്‍ പോലും ഓക്‌സിജന്‍ പുറപ്പെടുവിയ്ക്കാന്‍ കഴിവുള്ള ഒന്നാണിത്. ആലിനെ നശിപ്പിയ്ക്കാതിരിയ്ക്കാന്‍ പൂര്‍വികള്‍ കണ്ടുപിടിച്ച ഒരു വഴിയാകാം പുണ്യവൃക്ഷമെന്നത്. തേങ്ങ ഉടയ്ക്കുന്ന ചടങ്ങ് ഹിന്ദുമതത്തില്‍ പ്രധാനം. ശ്രീഫലം എന്നാണ് തേങ്ങ അറിയപ്പെടുന്നത്. ഇത് ഉടയ്ക്കുമ്പോള്‍ നമ്മുടെ അഹം എന്ന ഭാവം ദൈവത്തിനു മുന്നില്‍ എറിഞ്ഞുടയ്ക്കുന്നതിനെയാണ് സൂചിപ്പിയ്ക്കുന്നത്.പൂക്കള്‍ ഹൈന്ദവപൂജാവിധികളില്‍ പ്രധാനം. ഇത് നമ്മുടെ മേല്‍ വര്‍ഷിയ്ക്കപ്പെടുന്ന നന്മകളേയും അനുഗ്രഹങ്ങളേയും സൂചിപ്പിയ്ക്കുന്നു.
വടക്കോട്ടു തല വച്ചുറങ്ങരുതെന്നു പറയും. ഇത് മരണത്തെ ക്ഷണിച്ചു വരുത്തലാണെന്നാണ് പ്രമാണം. നമ്മുടെ ശരീരത്തിനും ഭൂമിയ്ക്കും കാന്തികകേന്ദ്രങ്ങളുണ്ട്. വടക്കോട്ടു തല വയ്ക്കുമ്പോള്‍ ഭൂമിയും ശരീരവും ആ കാന്തിക വലയം അസന്തുലിതമാകുന്നു. ഇത് ബിപി കൂട്ടും. മാത്രമല്ല, ഈ ദിശയില്‍ തല വയ്ക്കുമ്പോള്‍ കാന്തിക വലയം മൂലം ശരീരത്തിലെ അയേണ്‍ മുഴുവന്‍ ഒരു വശത്തു മാത്രം കേന്ദ്രീകരിയ്ക്കപ്പെടും. ഇത് തലവേദന, അല്‍ഷീമേഴ്‌സ് ഡിസീസ്, പാര്‍ക്കിന്‍സണ്‍സ് ഡിസീസ് തുടങ്ങിയ രോഗങ്ങള്‍ക്കു കാരണമാകും.സൂര്യനമസ്‌കാരം സൂര്യനെ ധ്യാനിയ്ക്കുന്നതു മാത്രമല്ല. വെള്ളത്തിലിറങ്ങി നിന്ന് സൂര്യനഭിമുഖമായാണ് ഇതു ശരിയ്ക്കും ചെയ്യേണ്ടത്. വെള്ളത്തിലൂടെ സൂര്യരശ്മികള്‍ നോക്കുന്നത് ക്ണ്ണിനു നല്ലതാണ്.
ശരീരത്തെ മുഴുവന്‍ ഉണര്‍ത്താന്‍ ഇതിനു സാധിയ്ക്കും.സീമന്തരേഖയിലെ സിന്ദൂരം ഹിന്ദു ആചാരപ്രകാരം പ്രധാനമാണ്.സിന്ദൂരമുണ്ടാക്കുന്നത് മഞ്ഞള്‍, മെര്‍ക്കുറി, ചെറുനാരങ്ങ എന്നിവ ചേര്‍ത്താണ്. ഇതിലെ മെര്‍കുറി ലൈംഗികതയെ ഉണര്‍ത്താന്‍ സഹായിക്കുന്ന ഒന്നാണത്രെ. മാത്രമല്ല, ബിപി നിയന്ത്രിയ്ക്കാനും സഹായിക്കും. നടുരേഖയില്‍ തന്നെ സിന്ദൂരമണിഞ്ഞാലേ ഈ ഗുണം ലഭിയ്ക്കൂ.കൈകള്‍ കൂപ്പി നിന്നു പ്രാര്‍ത്ഥിയ്ക്കുന്നതും നമസ്‌തേ പറയുന്നതുമെല്ലാം പതിവാണ്. ഇങ്ങനെ ചെയ്യുമ്പോള്‍ കൈവിരലുകളുടെ അറ്റത്തുള്ള പ്രഷര്‍ പോയിന്റുകളില്‍ മര്‍ദം വരുന്നു. ഈ പ്രഷര്‍ പോയന്റുകള്‍ കണ്ണ്, ചെവി, മനസ് എന്നിവയുടേതാണ്. ഇത് കണ്ണ്, ചെവി, മനസ് എന്നിവയുടെ ആരോഗ്യത്തിനു നല്ലതാണ്.
https://www.facebook.com/Malayalivartha