മിക്‌സഡ് വെജ് തോരന്‍ തയ്യാറാക്കാം
ചേരുവകള്‍ :
ക്യാബേജ് - കാല്‍ കിലോ
കാരറ്റ് - ഒരെണ്ണം, ഗ്രേറ്റ് ചെയ്തത്
ബീന്‍സ് - 200 ഗ്രാം
സവാള - ഒരെണ്ണം
പച്ചമുളക് - നാലെണ്ണം
ഉപ്പ് - ആവശ്യത്തിന്
മഞ്ഞള്‍പൊടി - കാല്‍ ടീസ്പൂണ്‍
അരപ്പിനുള്ള ചേരുവകള്‍ :
തേങ്ങ - കാല്‍ മുറി
ജീരകം- കാല്‍ ടീസ്പൂണ്‍
കുഞ്ഞുള്ളി - ഒരെണ്ണം
കടുക് താളിക്കാനുള്ള ചേരുവകള്‍ :
എണ്ണ - ആവശ്യത്തിന്
കടുക് - ആവശ്യത്തിന്
വറ്റല്‍മുളക്- രണ്ടോ മൂന്നോ എണ്ണം
ഉഴുന്ന് പരിപ്പ് - ഒരു ടീസ്പൂണ്‍
കറിവേപ്പില- രണ്ട് തണ്ട്
തയ്യാറാക്കുന്ന വിധം :
ഒരു പാനില്‍ എണ്ണ ഒഴിച്ച് കടുക് പൊട്ടികഴിയുമ്പോള്‍ ഉഴുന്ന് ചേര്‍ക്കുക. ഉഴുന്നിന്റെ നിറം മാറിവരുമ്പോള്‍ വറ്റല്‍മുളകും കറിവേപ്പിലയും ചേര്‍ക്കുക. ഇതിലേക്ക് വളരെ ചെറുതായി അരിഞ്ഞ സവാള, പച്ചമുളക്, വേവ് കൂടുതലുള്ള ബീന്‍സ്, മഞ്ഞള്‍പൊടി എന്നിവ ചേര്‍ത്ത് ഇളക്കി മൂടിവയ്ക്കുക. ബീന്‍സ് പകുതി വേവ് ആകുമ്പോള്‍ ചെറുതായി അരിഞ്ഞ ക്യാബേജും ഗ്രേറ്റ് ചെയ്ത ക്യാരറ്റും ആവശ്യത്തിന് ഉപ്പും ചേര്‍ത്ത് ഇളക്കി അല്‍പനേരം വേവിക്കുക. ശേഷം ചതച്ചുവച്ചിരിക്കുന്ന തേങ്ങ, കുഞ്ഞുള്ളി, ജീരകം കൂട്ട് ചേര്‍ത്ത് അടച്ച് ആവികേറ്റി വേവിക്കുക. മിക്‌സഡ് വെജിറ്റബിള്‍ തോരന്‍ തയ്യാര്‍.
https://www.facebook.com/Malayalivartha