കായ വറുത്തത് തയ്യാറാക്കാം
മലയാളിക്ക് കായവറുത്തതില്ലാതെ ഒരു ഓണത്തെക്കുറിച്ച് സങ്കല്‍പ്പിക്കാന്‍ പോലുമാവില്ല. ഏത് പ്രായക്കാര്‍ക്കും എപ്പോഴും ഇഷ്ടപ്പെടുന്ന ഒന്നാണ് കായവറുത്തത്. പച്ചക്കായയാണ് ഇതിന് സാധാരണയായി ഉപയോഗിക്കുന്നത്. പലരും ബനാന ചിപ്‌സ് എന്ന് പറയുമ്പോള്‍ കടയിലേക്ക് ഓടുന്നതാണ് ശീലം. എന്നാല്‍ ഇനി ഒരിക്കലും ചിപ്‌സിനായി കടയിലേക്ക് ഓടേണ്ട ആവശ്യം വരില്ല. കാരണം നമുക്ക് നല്ല സ്വാദിഷ്ഠമായ രീതിയില്‍ കായ ചിപ്‌സ് തയ്യാറാക്കാം. ഇത് ആരോഗ്യത്തിനും ഉത്തമമാണ് എന്നതാണ് ഇതിന്റെ പ്രത്യേകത. തൊലി കളഞ്ഞ കായയാണ് ഇതിനായി ഉപയോഗിക്കുക. ഇനി വീട്ടില്‍ നല്ല സ്വാദിഷ്ഠമായ കായ ചിപ്‌സ് നമുക്ക് തയ്യാറാക്കി നോക്കാം.
ആവശ്യമുളള സാധനങ്ങള്‍ :
പച്ചക്കായ
എണ്ണ വറുക്കാന്‍ പാകത്തിന്
ഉപ്പ് പാകത്തിന്
മുളക് പൊടി അരടീസ്പൂണ്‍
മഞ്ഞള്‍പ്പൊടി ഒരു നുള്ള്
തയ്യാറാക്കുന്ന വിധം :
പച്ചക്കായ ചെറുതായി അരിയുക. ഒരു ചട്ടിയില്‍ അല്‍പം എണ്ണ ചൂടാക്കുക. എണ്ണ നന്നായി തിളച്ചെന്ന് ഉറപ്പ് വരുത്തണം. പതുക്കെ പതുക്കെയായി കായ തിളച്ച എണ്ണയിലേക്ക് ഇടുക. ഗോള്‍ഡന്‍ നിറമാകുമ്പോള്‍ അത് വാങ്ങിവെക്കണം. ഒരു ചെറിയ പാത്രത്തില്‍ അല്‍പം ഉപ്പ്, മുളക് പൊടി, മഞ്ഞള്‍പ്പൊടി എന്നിവ മിക്‌സ് ചെയ്യുക. ഇത് വറുത്ത് കോരിയ കായയുടെ മുകളിലേക്ക് തൂവുക. നല്ല സ്വാദിഷ്ഠമായ കായ ചിപ്‌സ് റെഡി.
https://www.facebook.com/Malayalivartha