വ്യവസായ സ്ഥാപനത്തിന്റെ ഉയര്‍ച്ചയ്ക്കും വാസ്തു
വ്യവസായ സ്ഥാപനങ്ങള്‍ക്കും വാസ്തു ബാധകമാണ്. ചെറുകിട വ്യവസായ സംരംഭങ്ങളും വന്‍കിട വ്യവസായ സംരംഭങ്ങളും വാസ്തുശാസ്ത്രം അനുശാസിക്കുന്ന വിധം നിര്‍മ്മാണം നടത്തി പരിപാലിക്കുകയാണെങ്കില്‍ തടസ്സങ്ങളൊന്നും കൂടാതെ അഭിവൃദ്ധി കൈവരിക്കുവാന്‍ കഴിയും. അവിചാരിതമായി ഉണ്ടാകുന്ന പല പ്രതിസന്ധികളെയും അതിജീവിക്കുവാനും വാസ്തുശാസ്ത്രപ്രകാരമുള്ള നിര്‍മ്മാണം സഹായിക്കും. അതിന്റെ ചില പ്രധാന കാരണങ്ങള്‍.
* വ്യവസായ സ്ഥാപനത്തിന്റെ പ്രധാന കവാടത്തിന്റെ സ്ഥാനം മുഖ്യമാണ്. വടക്ക് കിഴക്ക് - കിഴക്ക്, വടക്ക് കിഴക്ക് - വടക്ക്, വടക്ക് പടിഞ്ഞാറ് - പടിഞ്ഞാറ്, തെക്ക് കിഴക്ക് - തെക്ക് വശങ്ങളില്‍ മുഖ്യവാതിലും, ഗേറ്റും വരുന്നതാണ് സ്ഥാപനത്തിന്റെ അഭിവൃദ്ധിക്ക് നല്ലത്. മറ്റു വശങ്ങള്‍ ഒഴിവാക്കണം.
* സ്ഥാപനത്തിന്റെ കിഴക്കും, വടക്കും ഭാഗങ്ങള്‍ മറ്റു കെട്ടിടങ്ങള്‍ കൊണ്ട് മറയാത്ത വിധം വേണം നിര്‍മ്മാണം നടത്തേണ്ടത്.
* സ്ഥാപനത്തിന്റെ പ്രധാന കെട്ടിടം വടക്കു പടിഞ്ഞാറ് ഭാഗത്ത് വരുന്നത് ദോഷം ചെയ്യും.
* വടക്ക് കിഴക്ക് മൂലയില്‍ മറ്റു കെട്ടിടങ്ങള്‍ കൊണ്ട് മറയുന്നത് സ്ഥാപനത്തിന്റെ വളര്‍ച്ചയെ പ്രതികൂലമായി ബാധിക്കും.
* ജലസംഭരണി, സെപ്റ്റിക് ടാങ്ക് തുടങ്ങി ഭൂമിക്കടിയില്‍ സ്ഥാപിക്കുന്നതെന്തും സ്ഥാപിക്കുമ്പോള്‍ തെക്ക്, തെക്ക് പടിഞ്ഞാറ്, പടിഞ്ഞാറ് ഭാഗങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
* നിര്‍മ്മാണഘട്ടത്തിലെ അശ്രദ്ധകൊണ്ടാണ് പല വ്യവസായ സംരംഭങ്ങളും നഷ്ടത്തിലാകുവാനുള്ള ഒരു കാരണം. വാസ്തുവിധികള്‍ യഥാവിധി പാലിച്ച് നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ നടത്തിയാല്‍ സംരംഭത്തെ പല പ്രതിസന്ധികളില്‍ നിന്നും രക്ഷപ്പെടുത്തിയെടുക്കുവാന്‍ കഴിയും.
https://www.facebook.com/Malayalivartha