ഐലൈനറുകള്‍ ഉപയോഗിക്കുന്നതിന് മുന്‍പ്
സൗന്ദര്യ വര്‍ദ്ധക ഉത്പനങ്ങള്‍ മുന്‍പന്തിയിലാണ് ഐലൈനര്‍. കണ്ണുകള്‍ക്ക് സൗന്ദര്യം നല്‍കുന്നതിനാണ് ഇവ ഉപയോഗിക്കുന്നത്. പല തരത്തിലും നിറത്തിലുമുളള ഐലൈനറുകള്‍ ഇന്ന് വിപണിയില്‍ ലഭ്യമാണ്. പുരാത ഈജിപ്റ്റില്‍ മെസൊപ്പൊട്ടേമിയന്‍ സംസ്‌കാരത്തിന്റെ ഭാഗമായി ഏകദേശം ബിസി 10,000 ഓടെ ആണ് ഐലൈനര്‍ ആദ്യമായി കണ്ടുപിടിക്കുന്നത്. മനുഷ്യന്‍ ആദ്യമായി വികസിപ്പിച്ചെടുത്ത സൗന്ദര്യ വര്‍ധക ഉത്പന്നങ്ങളില്‍ ഒന്നാണിതെന്നാണ് വിശ്വസിക്കപ്പെടുന്നത്. സ്ത്രീകള്‍ക്ക് മാത്രമായുള്ള ഉത്പന്നമായിരുന്നില്ല ഐലൈനര്‍. പുരുഷന്‍മാരും രൂപഭംഗിക്കായി ഐലനര്‍ ഉപയോഗിച്ചിരുന്നു. സൗന്ദര്യ വര്‍ധക ഉത്പന്നമായി മാത്രമല്ല ഐലൈനര്‍ ഉപയോഗിച്ചിരുന്നത് ദുഷ്ടാത്മാക്കളെ തുരത്താനുള്ള വസ്തുവായും ഉപയോഗിച്ചിരുന്നു. കൂടാതെ സൂര്യനില്‍ നിന്നും കണ്ണുകളെ സംരക്ഷിക്കാനും ഉപയോഗിച്ചിരുന്നു.
1920 വരെ ഐലൈനറിന് ഇന്നത്തെ പ്രചാരം ലഭിച്ചിരുന്നില്ല. പ്രശസ്തമായതിന് ശേഷം പിന്നീടിങ്ങോട്ട് ഫഷന്‍ ലോകത്തെ അവിഭാജ്യഘടമായി മാറി ഐലൈനര്‍. കറുത്തീയം, ചെമ്പ്, നീലാഞ്ജനം എന്നിവ കൊണ്ടാണ് ഐലൈനറുകള്‍ നിര്‍മ്മിച്ചിരുതെന്നാണ് പറയപ്പെടുന്നത്. ഇവയെല്ലാം വിഷപദാര്‍ത്ഥങ്ങളാണ്, അതു കൊണ്ട് ഐലൈനര്‍ അധികനേരം ഉപയോഗിക്കരുതെന്ന് നിര്‍ദ്ദേശിച്ചിരുന്നു.നിലവില്‍ അഞ്ച് തരം ഐലൈനറുകളാണ് ഉള്ളത്. പൗഡര്‍ അടിസ്ഥാനമാക്കിയുള്ള പെന്‍സില്‍, മെഴുക് പെന്‍സില്‍, ജെല്‍,ഷീര്‍, കണ്‍മഷി തുടങ്ങിയവയാണത്്. കണ്ണുകള്‍ക്ക് ഭംഗിയും ആകര്‍ഷകതയും നല്‍കാനുള്ള സവിശേഷത ഇവ ഓരോന്നിനും ഉണ്ട്.
https://www.facebook.com/Malayalivartha