മധുരമൂറും പാല്‍ പായസം
സദ്യയായാല്‍ ഒരു പായസം നിര്‍ബന്ധമാണ്. പാല്‍പ്പായസം ഇഷ്ടമില്ലാത്തവര്‍ ആരുമുണ്ടാവില്ല. ഉണ്ടാക്കാന്‍ എളുപ്പവുമാണ്. സ്വാദും കൂടുതലാണ്. പല തരത്തില്‍ പാല്‍പ്പായസം തയ്യാറാക്കാം. എന്നാലും നമുക്കല്‍പ്പം എളുപ്പമുള്ള രീതിയില്‍ തയ്യാറാക്കുന്നതാണ് ഏറ്റവും ഉത്തമം.
ചേരുവകകള്‍ :
പാല്‍ 1 ലിറ്റര്‍
വേവിച്ച അരി 1 കപ്പ്
വറുത്ത അണ്ടിപ്പരിപ്പ് മുന്തിരി
പഞ്ചസാര 4 കപ്പ്
അല്‍പം ഏലക്ക പൊടിച്ചത്
തയ്യാറാക്കുന്ന വിധം :
പാല്‍ നല്ലതു പോലെ തിളപ്പിക്കുക. പാല്‍ തിളച്ച് കഴിഞ്ഞാല്‍ അതിലേക്ക് വേവിച്ച് വെച്ചിരിക്കുന്ന ചോറ് ചേര്‍ക്കാം. പാല്‍ നല്ലതു പോലെ വെന്ത് കുറുകി വന്നാല്‍ ഇതിലേക്ക് പഞ്ചസാര ചേര്‍ക്കാം. അല്‍പം ഏലക്ക പൊടിച്ചതും ഇതില്‍ ചേര്‍ക്കാം. രണ്ട് മിനിട്ട് നല്ലതു പോലെ തിളപ്പിക്കാം. നട്‌സും ഉണക്കമുന്തിരിയും വെച്ച് അലങ്കരിക്കാം. നല്ല ചൂടോടെ വിളമ്പാവുന്നതാണ്.
പാല്‍ നല്ലതു പോലെ തിളപ്പിക്കണം. മാത്രമല്ല തിളപ്പിക്കുമ്പോള്‍ അത് പാത്രത്തില്‍ ഒട്ടിപ്പിടിക്കാതെ ശ്രദ്ധിക്കണം. അരി നല്ലതു പോലെ വേന്തതിനു ശേഷം മാത്രമേ പഞ്ചസാര ചേര്‍ക്കാന്‍ പാടുകയുള്ളൂ. പാല്‍ നല്ലതു പോലെ കുറുകി വന്നതിനു ശേഷം മാത്രമേ പഞ്ചസാര ചേര്‍ക്കാന്‍ പാടുകയുള്ളൂ. പഞ്ചസാര നിങ്ങളുടെ ഇഷ്ടത്തിനനുസരിച്ച് കൂടിയോ കുറഞ്ഞോ ഉപയോഗിക്കാം
https://www.facebook.com/Malayalivartha