പച്ചക്കറി തോട്ടത്തിലെ ഫംഗസ് ബാധ തടയാന്‍ ചില മാര്‍ഗങ്ങള്‍
വെള്ളയോ ചാര നിറത്തിലോ ഉള്ള പൊട്ടുകളായിട്ടാണ് ഫംഗസുകള്‍ കാണപ്പെടുന്നത്. ഇത് കണ്ടു തുടങ്ങുമ്പോള്‍ തന്നെ അതിനുള്ള പരിഹാരം ചെയ്യണം. ഫംഗസ് ബാധ കൂടുതലായിട്ടുണ്ടെങ്കില്‍ ഇലകള്‍ മഞ്ഞ നിറത്തിലാകും. ഫംഗസ് ബാധിച്ച പച്ചക്കറി തോട്ടം സസ്യപ്രേമികളെ സംബന്ധിച്ച് വളരെ വിഷമമുണ്ടാക്കുന്നതാണ്. പച്ചക്കറി തോട്ടത്തിലെ ഫംഗസ് ബാധ തടയാനുള്ള ചില മാര്‍ഗങ്ങളെക്കുറിച്ചറിയാം.
* കീടനാശിനി കീടനാശിനികള്‍ തളിച്ചാല്‍ പച്ചക്കറി തോട്ടത്തിലെ ഫംഗസുകളില്‍ നിന്നും രക്ഷനേടാന്‍ കഴിയും. ഒരു ടേബിള്‍ സ്പൂണ്‍ സോപ്പ് ലായിനി ഒരു ഗാലന്‍ വെള്ളത്തില്‍ ചേര്‍ത്ത് ചെടികളില്‍ തളിക്കുക.
* വെളുത്തുള്ളി വെളുത്തുള്ളിക്ക് ഏറെ സവിശേഷതകള്‍ ഉണ്ട്. തോട്ട സംരക്ഷണത്തിലും വെളുത്തുളളിയുടെ സ്ഥാനം വളരെ വലുതാണ്. ഫംഗസിനെ പ്രതിരോധിക്കാന്‍ വെളുത്തുള്ളി അല്ലികള്‍ ഉപയോഗിക്കാം. വെളുത്തുള്ളി വെള്ളത്തില്‍ ചേര്‍ത്ത് കുഴമ്പ് രൂപത്തിലാക്കി ഇത് ചെടികളില്‍ തളിക്കുക.
* അപ്പക്കാരം പച്ചക്കറി തോട്ടത്തിലെ ഫംഗസ് ബാധ തടയാന്‍ അപ്പക്കാരം നല്ലതാണ്. വെള്ളം, ഡിഷ് വാഷ് ലായിനി, ബേക്കിങ് സോഡ എന്നിവ ചേര്‍ത്ത് ഇളക്കി ചെടികളില്‍ തളിക്കുക. ആഴ്ചയില്‍ ഒരിക്കലെങ്കിലും ഇങ്ങനെ ചെയ്യണം.
* 4.വെളുത്തുള്ളി, കുരുമുളക് മിശ്രിതം വെളുത്തുള്ളിയും കുരുമുളകും ചേര്‍ന്ന മിശ്രിതം ഫംഗസിനെ കളയാന്‍ വളരെ നല്ലതാണ്. വെളുത്തുള്ളി, സോപ്പ് ലായിനി, വെള്ളം ,കുരുമുളക് എന്നിവ ചേര്‍ത്ത് ഇളക്കി ഫംഗസ് ബാധിച്ച ചെടികളില്‍ തളിക്കുക.
* സള്‍ഫര്‍ ഫംഗസുകളെ കളയാന്‍ സള്‍ഫര്‍ സഹായിക്കും. ഫംഗസിന്റെ ലക്ഷണങ്ങള്‍ കണ്ടു തുടങ്ങുന്നതിന് മുമ്പേയാണ് തളിക്കുന്നതെങ്കില്‍ നല്ല പോലെ ശ്രദ്ധിക്കണം. സള്‍ഫര്‍ തളിക്കുമ്പോള്‍ താപനില 90 ഫാരന്‍ഹീറ്റിന് മുകളിലാവാതെ സൂക്ഷിക്കണം. സള്‍ഫറിന്റെ അളവ് കൂടുന്നത്് സസ്യത്തിന് ഹാനികരമാണ്. അതിനാല്‍ നല്ല ശ്രദ്ധയോടെ തളിക്കുക.
* എണ്ണ എണ്ണ തളിച്ചും ഫംഗസ് ബാധ തടയാം. എണ്ണ സ്ഥിരമായി ചെടികളില്‍ തളിക്കുക. വേപ്പെണ്ണയും ജോജോബ എണ്ണയും ഫംഗസിനെ തടായന്‍ നല്ലതാണ്. ഉയര്‍ന്ന താപനിലയില്‍ എണ്ണ തളിക്കരുത്. ഇവ ഉപയോഗിക്കുമ്പോള്‍ നിര്‍ദ്ദേശങ്ങള്‍ പാലിക്കുക . സസ്യങ്ങളെ ഇഷ്ടപെടുന്നവരാണ് നിങ്ങളെങ്കില്‍ ഫംഗസ് ബാധ നിങ്ങളെ വിഷമിപ്പിക്കും. പച്ചക്കറി തോട്ടങ്ങള്‍ വളരെ വിലപെട്ടവയാണ്. സസ്യങ്ങള്‍ക്കും ജീവനുണ്ട് അതിനാല്‍ വളരെ സ്‌നേഹത്തോടും കരുതലോടും അവയെ സംരക്ഷിക്കുക.
https://www.facebook.com/Malayalivartha