പുതുമകളേറുന്ന ഓണം
ഓരോ വര്‍ഷം ചെല്ലുന്തോറും ഓണത്തിന്റെ പഴമ നഷ്ടപ്പെടുകയാണ്. ഇന്ന് ഓണം എന്നതിലുപരി വെറുമൊരു ആഘോഷം എന്ന നിലക്കാണ് കാര്യങ്ങള്‍ പോവുന്നത്. പലപ്പോവും പല കാര്യങ്ങളും നമ്മള്‍ മലയാളികള്‍ മറന്നു പോവുന്നു. ഓണത്തിന് പൂക്കളമുണ്ട്, എന്നാല്‍ അത് മത്സരപ്പൂക്കളമാണെന്നു മാത്രം. പണ്ട് ഓണത്തിനെങ്കിലും എല്ലാ കുടുംബാംഗങ്ങളും ഒരുമിച്ചു കൂടുമായിരുന്നു. എന്നാല്‍ ഇന്ന് എല്ലാവരും അവനവനിലേക്ക് ചുരുങ്ങിപ്പോയി. അതുകൊണ്ടു തന്നെ കൂട്ടുകുടുംബം എന്ന വ്യവസ്ഥിതി പാടെ മാറിക്കഴിഞ്ഞു. എല്ലാവരും അണുകുടുംബങ്ങളിലേക്ക് ചുരുങ്ങിക്കൂടി. ഇത് ഓണത്തിന്റെ സന്തോഷത്തെ വരെ ഇല്ലാതാക്കുന്നു. മുത്തശ്ശിമാര്‍ പറഞ്ഞ് തന്നിട്ടുള്ള ഓണം എന്ന് പറയുന്നത് പലര്‍ക്കും ഇനി ഓര്‍മ്മ മാത്രമായി ചുരുങ്ങും.
ഇന്ന് പുലികളിയും കുമ്മാട്ടിയുമെല്ലാം വെറും ഗതകാല സ്മരണകള്‍ മാത്രമായി മാറിയിട്ടുണ്ട്. എന്നാല്‍ ഇന്നത്തെ തലമുറയ്ക്ക് അറിയുക പോലുമുണ്ടാവില്ല ഇങ്ങനൊരു കാര്യം നമ്മുടെ കേരളത്തില്‍ ഉണ്ടായിരുന്നത്. ഇന്ന് ഒരു കാര്യത്തിനും കഷ്ടപ്പെടാന്‍ വയ്യ. ഓണം പോലുള്ള ആഘോഷങ്ങളില്‍ കുടുംബങ്ങളിലെല്ലാവരും ഒരുമിച്ച് സദ്യ ഒരുക്കുകയും കഴിക്കുകയും ഒക്കെ ചെയ്തിരുന്നു. എന്നാല്‍ ഇന്ന് നഗരങ്ങളിലും ഗ്രാമങ്ങളില്‍ തന്നെ ചിലയിടത്തും ഇന്‍സ്റ്റന്റ് സദ്യക്ക് ആണ് പ്രാധാന്യം. ഇതിന് മാത്രമാണ് ഇന്നും മാറ്റം വരാത്തത്. കാരണം ഓണത്തിനെങ്കിലും പലരും സെറ്റുമുണ്ടും മറ്റും ഉടുക്കുന്നു. എങ്കിലും അവനവന് ഇഷ്ടമുള്ള വസ്ത്രം ധരിക്കാനുള്ള സ്വാതന്ത്ര്യം ഇന്ത്യയിലുണ്ട്. എന്നാല്‍ ഇപ്പോള്‍ ഓണാഘോഷം ശരിക്കും പ്രതിഫലിക്കുന്നത് വസ്ത്ര വിപണിയിലാണ്.
https://www.facebook.com/Malayalivartha