ഈ ശീലങ്ങള്‍ വീടിന് ഐശ്വര്യം നല്‍കും
വീടിന്റെ ഐശ്വര്യത്തിന് അടുക്കളക്ക് വളരെയധികം പ്രാധാന്യം ഉണ്ട്. വീടിന്റെ ഐശ്വര്യത്തിന് അടുക്കളസംബന്ധിച്ച ചില പ്രത്യേക കാര്യങ്ങളുണ്ട്. ഇവയനുസരിയ്ക്കുന്നത് ഐശ്വര്യം നിറയ്ക്കുമെന്നു വേണം പറയാന്‍. വീടിന്റെ ഐശ്വര്യത്തിന് അടുക്കളയില്‍ ചെയ്യേണ്ട ചില പ്രത്യേക കാര്യങ്ങളെക്കുറിച്ചറിയൂ.
* പലചരക്കു സാധനങ്ങള്‍ പുറമേയ്ക്കു കാണാതെ ഷെല്‍ഫുകളില്‍ അടച്ചു വയ്ക്കുക.
* അടുക്കളയില്‍ നിന്നും യാതൊരു കാരണവശാലം തേങ്ങായുടയ്ക്കരുത്. ഇത് ദുശകുനമാണ്.
* അരി അടുപ്പിലിടും മുന്‍പ് മൂന്നു തവണ പാത്രത്തിനു ചുറ്റും അല്‍പമെടുത്ത് മൂന്നുതവണ ചുറ്റിച്ച് അന്നപൂര്‍ണേ സദാപൂര്‍ണേ എന്ന നാമം ജപിച്ചുവേണം പാത്രത്തിലിടാന്‍.
* ഭക്ഷണമുണ്ടാക്കിയ ശേഷം അല്‍പം അടുപ്പില്‍ തൂകുന്നതും കാക്ക പോലുള്ള പക്ഷികള്‍ക്കു കൊടുക്കുന്നതും നല്ലതാണ്.
* രാവിലെ കുളി കഴിഞ്ഞ ശേഷം ഗൃഹനാഥ അടുക്കളയില്‍ കയറുക. ഇത് ഐശ്വര്യത്തിന് പ്രധാനമാണ്. മഹാലക്ഷ്മിയെ പ്രീതിപ്പെടുത്താന്‍ ഇത് പ്രധാനമാണെന്നതാണ് വിശ്വാസം
* വീട് വൃത്തിയാക്കുന്ന ചൂല് അടുക്കളയില്‍ വയ്ക്കരുത്. അടുക്കള തൂക്കാന്‍ പ്രത്യേകമൊരു ചൂലു വേണം. മറ്റു ഭാഗങ്ങള്‍ വൃത്തിയാക്കുന്ന ചൂല് അടുക്കളയില്‍ വയ്ക്കരുത്.
* കണ്ണാടി, ദൈവങ്ങളുടെ ചിത്രങ്ങള്‍ എന്നിവ അടുക്കളയുടെ ചുവരില്‍ വയ്ക്കരുത്.
* വായ അടുക്കളയില്‍ വൃത്തിയാക്കരുത്. ഇതുപോലെ അടുക്കളസിങ്കില്‍ അധികനേരം പാത്രങ്ങള്‍ കൂട്ടിയിടുകയുമരുത്. ഇതുപോലെ ഭക്ഷണഅവശിഷ്ടങ്ങളും അടുക്കളയില്‍ കൂടുതല്‍ നേരം സൂക്ഷിയ്ക്കരുത്.
* ടാപ്പിനടുത്ത് അടുപ്പോ ഗ്യാസടുപ്പോ സ്ഥാപിയ്ക്കരുത്. ഇത് ലക്ഷണക്കേടാണ്.
https://www.facebook.com/Malayalivartha