മട്ടന്‍ ഷോര്‍ബ തയ്യാറാക്കാം
ഒരു അറബ് വിഭവമാണ് മട്ടന്‍ ഷോര്‍ബ. മട്ടന്‍ സൂപ്പാണിത്. ഗള്‍ഫ് നാടുകളില്‍ പ്രസിദ്ധമായ കുബ്ബൂസിനൊപ്പം കഴിയ്ക്കുന്ന ഒന്ന്. സൂപ്പാണെങ്കിലും മട്ടന്‍ കറി പോലുള്ളതു കൊണ്ടുതന്നെയാണ് ചപ്പാത്തിയ്‌ക്കൊപ്പവും ബ്രെഡിനൊപ്പവുമെല്ലാം ഇത് ഉപയോഗിയ്ക്കാന്‍ സാധിയ്ക്കുന്നത്. മട്ടന്‍ ഷോര്‍ബ ആരോഗ്യകരമവുമാണ്. എല്ലോടു കൂടിയ, ചെറുതാക്കിയ മട്ടന്‍ കഷ്ണങ്ങളാണ് ഷോര്‍ബയുണ്ടാക്കാന്‍ നല്ലത്.
ആവശ്യമുളള സാധനങ്ങള്‍ :
മട്ടന്‍ - അരക്കിലോ
സവാള - 1
തക്കാളി - അരച്ചത്അരക്കപ്പ്
ഇഞ്ചിവെളുത്തുള്ളി പേസ്റ്റ ്- 2 ടേബിള്‍ സ്പൂണ്‍
ഗ്രാമ്പൂ - 5
കറുവാപ്പട്ട - ഒരു കഷ്ണം
വയനയില -1
കുരുമുളകുപൊടി -1 ടേബിള്‍ സ്പൂണ്‍
ജീരകപ്പൊടി -1 ടീസ്പൂണ്‍
മുളകുപൊടി -1 ടീസ്പൂണ്‍
മല്ലിപ്പൊടി -1 ടീസ്പൂണ്‍
ബദാം പേസ്റ്റ - അര കപ്പ്
ചെറുനാരങ്ങ
ഉപ്പ്
മല്ലിയില
ഓയില്‍
തയ്യാറാക്കുന്ന വിധം :
ചുവട്ടു കട്ടിയുള്ള ഒരു പാനിലോ കുക്കറിലോ ഓയില്‍ തിളപ്പിയ്ക്കുക. ഇതില്‍ ഗ്രാമ്പൂ, കറുവാപ്പട്ട, വയനയില എന്നിവ ചേര്‍ത്തു മൂപ്പിയ്ക്കുക. ഇതിലേയ്ക്കു സവാള ചേര്‍ത്തിളക്കണം. ഇത് നല്ലപോലെ വഴന്നു കഴിയുമ്പോള്‍ ഇഞ്ചിവെളുത്തുള്ളി പേസ്റ്റ് ചേര്‍ത്തിളക്കണം. ഇതിലേയ്ക്കു മട്ടന്‍ ചേര്‍ത്തിളക്കുക. മട്ടനിലെ വെള്ളം മുഴുവനും നീങ്ങി ഓയില്‍ പൊന്തി വരുമ്പോള്‍ തക്കാളി അരച്ചതും ബാക്കിയെല്ലാ മസാലപ്പൊടികളും ഉപ്പും ചേര്‍ത്തിളക്കണം. ഇതില്‍ മൂന്നു കപ്പു വെള്ളം ചേര്‍ത്തു നല്ലപോലെ വേവിച്ചെടുക്കുക. ഇതിലേയ്ക്കു ചെറുനാരങ്ങ പിഴിഞ്ഞൊഴിച്ചതും മല്ലിയിലയും ചേര്‍ത്തിളക്കുക. മട്ടന്‍ ഷോര്‍ബ തയ്യാര്‍.
https://www.facebook.com/Malayalivartha