ശ്രീചക്രത്തെക്കുറിച്ചറിയാം
സകലയന്ത്രങ്ങളുടെയും രാജാവായാണ് ശ്രീചക്രം അറിയപ്പെടുന്നത്. സര്‍വ്വ ദേവീദേവന്മാരുടെയും ഉല്‍ഭവവും രക്ഷകര്‍ത്തിത്വവും ഉള്‍ക്കൊണ്ടു ആദിപരാശക്തിയായ ശ്രീലളിതാംബികയാണ് ശ്രീചക്രത്തില്‍ വസിക്കുന്നത്. അക്കാരണത്താല്‍ ശ്രീലളിതാംബിക കുടികൊള്ളുന്ന ശ്രീചക്രത്തില്‍ സര്‍വ്വ ദേവീദേവന്മാരുടെയും, സര്‍വ്വ യന്ത്രങ്ങളുടെയും ഗുണങ്ങള്‍ ഉള്‍ക്കൊള്ളുന്നു എന്നാണ് വിശ്വാസം. സമ്പത്തും ഐശ്വര്യവും സമൂലം പ്രദാനം ചെയ്യുവാനുള്ള ശക്തി ശ്രീചക്രത്തിനുണ്ട്. ഭവനത്തിലും സ്ഥാപനങ്ങളിലും വച്ച് ആരാധിക്കാവുന്ന ഏറ്റവും വിശിഷ്ട യന്ത്രമാണ് ശ്രീചക്രം. ഗൃഹത്തില്‍ ശുദ്ധിയുള്ള പ്രത്യേക സ്ഥാനം നല്‍കി അവിടെ വച്ച് വേണം ശ്രീചക്ര ആരാധന നടത്തുവാന്‍.
സ്വര്‍ണ്ണം, ചെമ്പ്, വെള്ളി എന്നീ ലോഹങ്ങളില്‍ ഏതെങ്കിലും ഒന്നില്‍ വേണം ശ്രീചക്രം ആലേഖനം ചെയ്യേണ്ടത്. സ്വര്‍ണ്ണത്തിലും ത്രിമാന രൂപത്തിലും തയ്യാറാക്കുന്ന ശ്രീചക്രം കൂടുതല്‍ ഫലം നല്‍കും എന്നൊരു വിശ്വാസം നിലവിലുണ്ടെങ്കിലും ധനസ്ഥിതിക്ക് അനുസരിച്ചുള്ള നിര്‍മ്മാണ മാര്‍ഗ്ഗമായിരിക്കും ഉചിതം. ലളിതസഹസ്ര നാമാവലികളാണ് ശ്രീചക്ര ആരാധനയില്‍ പ്രധാനമായും ജപിക്കുന്നത്. ചുവന്ന പുഷ്പങ്ങളും കുങ്കുമവും കൊണ്ടുള്ള അര്‍ച്ചനകള്‍ക്കൊപ്പം വേണം മന്ത്രജപം നടത്തേണ്ടത്. യഥാവിധി തയാറാക്കിയ ശ്രീചക്രത്തില്‍ ആരാധന നടത്തിയാല്‍ സര്‍വ്വഐശ്വര്യങ്ങളും സമ്പല്‍സമൃദ്ധിയും ഗൃഹത്തില്‍ വന്നുചേരും. സ്വസ്ഥവും ആനന്ദഭരിതവുമായ ഒരു ഗൃഹാന്തരീക്ഷം സംജാതമാകും.
ഗൃഹത്തിനും ഗൃഹവാസികള്‍ക്കും ഏറ്റവും ഉത്തമമായ ഒരു ചക്രമാണിത്. പ്രഭാതവും സന്ധ്യയുമാണ് ശ്രീചക്രപൂജയ്ക്ക് ഏറ്റവും മികച്ച സമയങ്ങള്‍. ശ്രീചക്രം വ്യാപാര വ്യവസായ സ്ഥാപനങ്ങളില്‍ യഥാവിധി സ്ഥാപിച്ച് പൂജ നടത്തിയാല്‍ സാമ്പത്തിക തടസ്സങ്ങള്‍ മാറുകയും സമ്പല്‍സമൃദ്ധി ഉണ്ടാകുകയും ചെയ്യും. സര്‍വ്വഐശ്വര്യപ്രദായകം എന്നതാണ് ശ്രീചക്രത്തിന്റെ ഏറ്റവും വലിയ മേന്മ. മധ്യത്തിലുള്ള ബിന്ദു ഉള്‍പ്പെടെ ഒന്‍പതു ചക്രങ്ങളാണ് ശ്രീചക്രത്തിനുള്ളത്. െ്രെതലോക്യമോഹനം, സര്‍വ്വാശാപരിപൂരകം, സര്‍വ്വസംക്ഷോഭണം, സര്‍വ്വസൗഭാഗ്യദായകം, സര്‍വ്വാര്‍ത്ഥസാധകം, സര്‍വ്വരക്ഷാകരം, സര്‍വ്വരോഗഹരം, സര്‍വ്വസിദ്ധിപ്രദം, സര്‍വ്വാനന്ദമയം എന്നീ പേരുകളില്‍ ശ്രീചക്രത്തിലെ ഒന്‍പതു ചക്രങ്ങളും അറിയപ്പെടുന്നു. ഓരോ ചക്രത്തിന്റെ പേരുകളും അവയുടെ മഹത്വവും ഫലവും സൂചിപ്പിക്കുന്നു.
https://www.facebook.com/Malayalivartha