ഈ രേഖ നിങ്ങളുടെ കൈകളിലുണ്ടോ? എങ്കില്‍..
ഭാവി ഭൂതം വര്‍ത്തമാന പ്രവചനങ്ങള്‍ കൈരേഖകള്‍ നോക്കി നടത്തുന്നത് ഇന്നും ഇന്നലെയും തുടങ്ങിയതല്ല. പുരാതന കാലം തൊട്ടെ ഇവയൊക്കെ ഉണ്ടായിരുന്നു. ഭാരതത്തില്‍ നിന്നാണ് മറ്റുരാജ്യങ്ങളിലേക്ക് ഹസ്തരേഖാശാസ്ത്രം പ്രചരിച്ചത്, ഭാരതത്തില്‍ നിന്ന് ചൈന, ഈജിപ്ത്, പേര്‍ഷ്യ എന്നീ രാജ്യങ്ങളിലേക്കും യൂറോപ്പിലേക്കും ഹസ്തരേഖാശാസ്ത്രം പ്രചരിച്ചു എന്നു വിശ്വസിക്കപ്പെടുന്നു. വനദാര്‍ശനികനായിരുന്നു അനക്‌സഗോറസ് ഹസ്തരേഖയെക്കുറിച്ച് പഠിച്ചിരുന്നതായും ചരിത്രരേഖകള്‍ സാക്ഷ്യപ്പെടുത്തുന്നുണ്ട്. മഹാനായ അലക്‌സാണ്ടര്‍ ചക്രവര്‍ത്തി തന്റെ ഉദ്യോഗസ്ഥരുടെ സ്വഭാവസവിശേഷതകള്‍ മനസിലാക്കാന്‍ ഹസ്തരേഖാശാസ്ത്രം ഉപയോഗിച്ചുരുന്നതായും പറയപ്പെടുന്നു. ഈജിപ്റ്റില്‍ നിന്നുള്ള പണ്ഡിതന്‍മാര്‍ പറയുന്നത് അലക്‌സാണ്ടര്‍ ചക്രവര്‍ത്തിയുടെ കൈകളില്‍ സവിശേഷമായി ചില രേഖകള്‍ ഉണ്ടായിരുന്നെന്നാണ്.
അപൂര്‍വ്വമായി മാത്രം കാണുന്ന ചില ഭാഗ്യരേഖകള്‍ അദ്ദേഹത്തിന്റെ കൈയില്‍ ഉണ്ടായിരുന്നു. X പോലെയുള്ള രേഖകള്‍ കൈകളില്‍ കാണുന്നത് ലോകത്തില്‍ തന്നെ മൂന്ന് ശതമാനം ആളുകള്‍ക്കെയുള്ളു.മഹാനായ അലക്‌സാണ്ടര്‍ ചക്രവര്‍ത്തിയുടെ കൈരേഖകള്‍ ഇത്തരത്തില്‍ സവിശേഷമായിരുന്നു. കെകളിലെ X രേഖയെക്കുറിച്ച് മോസ്‌കോയില്‍ വിശദമായ പഠനങ്ങള്‍ നടന്നിട്ടുണ്ട്. രണ്ട് കൈകളില്‍ X അടയാളമുള്ളവര്‍ വളരെയധികം സ്വാധീനം ഉള്ള വ്യക്തികളാണെന്നാണ് പഠന റിപ്പോര്‍ട്ട്. അവരുടെ മഹത്വം കൊണ്ട് ലോകം അവരെ എന്നെന്നും ഓര്‍ത്തുവയ്ക്കും. ഒരു കൈയില്‍ മാത്രമേ X അടയാളം കാണുന്നുള്ളുവെങ്കിലും അവര്‍ പ്രശസ്തരായിതീരുമെന്നുമാണ് പറയപ്പെടുന്നത്. കൈയില്‍ ത മാര്‍ക്കുള്ളവര്‍ സഹജീവിബോധമുള്ളവരാണ്. അപകടവും വഞ്ചനയും ഇവര്‍ മുന്‍കൂട്ടി മനസിലാക്കും.
https://www.facebook.com/Malayalivartha