മാങ്ങാ അച്ചാര്‍ രുചികരമായി തയ്യാറാക്കാം
ചേരുവകകള്‍ :
പച്ച മാങ്ങ 1 എണ്ണം ചെറുതായി നുറുക്കിയത്
മഞ്ഞള്‍പൊടി 1 ടീസ്പൂണ്‍
മുളകുപൊടി 4 ടീസ്പൂണ്‍
വറുത്ത ഉലുവ പൊടി 1 ടീസ്പൂണ്‍
ഉപ്പ് ആവശ്യത്തിന്
നല്ലെണ്ണ 2 ടീസ്പൂണ്‍
കടുക് 1/4 ടീസ്പൂണ്‍
ഉഴുന്ന് പരിപ്പ് വിടുക 1/4 ടീസ്പൂണ്‍
ജീരകം 1/4 ടീസ്പൂണ്‍
കടുക് 1 ടീസ്പൂണ്‍
ചുവന്ന മുളക് 2 എണ്ണം
കുറച്ച് കറിവേപ്പില
തയ്യാറാക്കുന്ന വിധം :
ഒരു പാത്രത്തില്‍ പച്ച മാങ്ങ എടുക്കുക. അതിലേക്ക് 1 ടേബിള്‍ സ്പൂണ്‍ മഞ്ഞള്‍ പൊടി ചേര്‍ക്കുക. മൂന്നു മുതല്‍ 4 ടീസ്പൂണ്‍ മുളക് പൊടി ചേര്‍ക്കുക. ഒരു സ്പൂണ്‍ വറുത്ത ഉലുവാപ്പൊടി ചേര്‍ക്കുക. ഉപ്പ് ആവശ്യത്തിന് ചേര്‍ക്കുക (മാങ്ങയുടെ പുളിപ്പ് അനുസരിച്ചു 3 4 സ്പൂണ്‍ ചേര്‍ക്കാവുന്നതാണ്.) എല്ലാം നന്നായി യോജിപ്പിച്ചു 10 മിനിറ്റ് വച്ചിരിക്കുക. ഒരു വലിയ പാന്‍ എടുക്കുക. അതിലേക്ക് 2 സ്പൂണ്‍ നല്ലെണ്ണ ഒഴിക്കുക. കടുക്,ഉഴുന്ന്,ജീരകം എന്നിവ അതിലേക്കിടുക. ഒരു സ്പൂണ്‍ കായപ്പൊടിയും കുറച്ചു ചുവന്ന മുളകും ചേര്‍ക്കുക. തീ ഓഫ് ചെയ്ത ശേഷം കറിവേപ്പില ഇടുക. ഇതിനെ പച്ച മാങ്ങാ മിശ്രിതത്തിലേക്ക് ഒഴിച്ച് നന്നായി മിക്‌സ് ചെയ്യുക. നിങ്ങളുടെ എരിവും പുളിയും കലര്‍ന്ന മാങ്ങാഅച്ചാര്‍ തയ്യാറായിക്കഴിഞ്ഞു.
https://www.facebook.com/Malayalivartha