മൊബൈല്‍ നമ്പര്‍ നിങ്ങള്‍ക്ക് ശുഭകരമോ?
ന്യൂമറോളജി അഥവാ സംഖ്യാശാസ്ത്രം നോക്കിയും മൊബൈല്‍ നമ്പര്‍ തെരഞ്ഞെടുക്കുന്നവര്‍ ചുരുക്കമല്ല. മൊബൈലിന്റെ എല്ലാ അക്കങ്ങളും കൂട്ടിക്കിട്ടി ലഭിയ്ക്കുന്ന സംഖ്യ. ഉദാഹരണത്തിന് 89191112234 എന്ന സംഖ്യ കൂട്ടിയാല്‍ ലഭിയ്ക്കുന്നത് 5 ആണ്.
8+9-1+9+2+2+3+4 = 5. ഇതാണ് ഇവിടെ പറയുന്ന നമ്പര്‍. നമ്പറുകള്‍ പറയുന്ന കാര്യങ്ങള്‍ക്കിടിസ്ഥാനത്തില്‍ മൊബൈല്‍ നമ്പറുകള്‍ തെരഞ്ഞെടുക്കാം. അല്ലെങ്കില്‍ നിങ്ങളുടെ മൊബൈല്‍ നമ്പര്‍ നിങ്ങള്‍ക്കു ശുഭകരമോയെന്നു കണ്ടെത്താം. അത് നിങ്ങളെക്കുറിച്ചെന്തു വിശദീകരിയ്ക്കുന്നുവെന്നു പറയാം.
1 എന്നത് സ്വാധീനശക്തിയുള്ള നമ്പറാണ്. ഇത് ബിസിനസുകാര്‍ക്കും ജോലിസംബന്ധമായ കാര്യങ്ങളില്‍ ഉയര്‍ച്ച നേടേണ്ടവര്‍ക്കും സഹായകമാണ്. പ്രണയം തേടുന്നവര്‍ക്ക് ഇതത്ര നല്ലതല്ല.
റൊമാന്‍സിനു ചേര്‍ന്ന നമ്പറാണ് 2. ഈ നമ്പറെങ്കില്‍ ദയയുള്ളവരും നയതന്ത്രശാലികളുമായിരിയ്ക്കും. സെയില്‍സ് സംബന്ധമായ ജോലികളുള്ളവര്‍ക്കു ചേര്‍ന്ന നമ്പറാണിത്.
ആര്‍ട്ടിസ്റ്റുകള്‍ക്കും പാട്ടുകാര്‍ക്കുമെല്ലാം ചേര്‍ന്ന നമ്പറാണ് 3. ഇതുപോലെ എഴുത്തു സംബന്ധമായ ജോലികള്‍ ചെയ്യുന്നവര്‍ക്കും. കൂടുതല്‍ ആ്ഗ്രഹങ്ങളുള്ളവര്‍ക്കു ചേര്‍ന്ന നമ്പറുമല്ല.
4 നല്ല ഉറപ്പുള്ള വിശ്വാസയോഗ്യമായ നമ്പറാണ്. ഈ നമ്പര്‍ ബാങ്കിംഗ്, ലോ തുടങ്ങിയ ജോലികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ചേര്‍ന്നതുമാണ്. ഒറ്റയ്ക്കു ജീവിക്കുന്നുവെങ്കില്‍ ഈ നമ്പര്‍ നല്ലതല്ല.
സാഹസികപ്രിയര്‍ക്കു ചേര്‍ന്നതാണ് 5 എന്ന നമ്പര്‍. സ്വാതന്ത്ര്യമാഗ്രഹിയ്ക്കുന്നവര്‍ക്കും ഒറ്റയ്ക്കു ജീവിയ്ക്കുന്നവര്‍ക്കും ചേര്‍ന്ന നമ്പര്‍. മാനസികപ്രശ്‌നങ്ങളുള്ളവര്‍ക്കും കുടുംബത്തോടു ചേര്‍ന്നു നില്‍ക്കുന്നവര്‍ക്കും അത്ര ചേര്‍ന്ന നമ്പറല്ല.
6 കുടുംബവുമായി അടുപ്പം പുലര്‍ത്തുന്ന ആളുകള്‍ക്കുള്ള നമ്പറാണ്. കുടംബസൗഹൃദ ബന്ധങ്ങള്‍ ശക്തിപ്പെടുത്താന്‍ സഹായിക്കുന്ന നമ്പര്‍. ബിസിനസ് സംബന്ധമായ യാത്രകള്‍ ചെയ്യുന്നവര്‍ക്കു ചേര്‍ന്ന നമ്പര്‍. പ്രണയിക്കുന്നവര്‍ക്കും പ്രണയം തേടുന്നവര്‍ക്കും നല്ലതുമല്ല.
7 എന്ന നമ്പര്‍ ചിന്തകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും പറ്റിയ നമ്പറാണ്. പൊസറ്റീവിറ്റിയിലും ജീവിതത്തിന്റെ സന്തുലിതാവസ്ഥയും നില നിര്‍ത്തുന്ന നമ്പര്‍.
8 എന്ന നമ്പര്‍ സ്വന്തം ബിസിനസുകളുള്ളവര്‍ക്കു നല്ല നമ്പറാണ്. കരിയര്‍, ധനസംബന്ധമായ ഉയര്‍ച്ച വേണമെന്നാഗ്രഹമുള്ള, കൂടുതല്‍ ആഗ്രഹങ്ങള്‍ വച്ചു പുലര്‍ത്തുന്നവര്‍ക്കു ചേര്‍ന്ന നമ്പര്‍.
9 എന്ന നമ്പര്‍ ദയയും ആദര്‍ശവും സൂചിപ്പിയ്ക്കുന്നവയാണ്. ഈ നമ്പര്‍ പൊതുവെ ഭാഗ്യനമ്പറാണെന്നു പറയാം. എന്നാല്‍ ആരോഗ്യപ്രശ്‌നങ്ങളുള്ളവര്‍ക്കു ചേര്‍ന്ന നമ്പറല്ല.
https://www.facebook.com/Malayalivartha