വാസ്തു പ്രകാരം അക്വാറിയത്തിന്റെ ഗുണങ്ങള്‍
വീട്ടിലെ അക്വേറിയം അലങ്കാരം മാത്രമല്ല, വാസ്തുപ്രകാരം വീട്ടിലേയ്ക്കു ധനവും ഐശ്വര്യവും വരാനുള്ള ഒരു വഴി കൂടിയാണ്. വാസ്തു പ്രകാരം വീട്ടിലെ അക്വേറിയം വയ്ക്കാന്‍ പ്രത്യേക സ്ഥലങ്ങളുണ്ട്. ഇവയിലുണ്ടാകേണ്ട മത്സ്യങ്ങളുടെ കാര്യത്തിലും ചില പ്രത്യേകതകളുണ്ട്. വാസ്തുപ്രകാരം വീട്ടില്‍ അക്വേറിയം വയ്ക്കുമ്പോള്‍ എന്തെല്ലാം ശ്രദ്ധിയ്ക്കണമെന്നു നോക്കൂ.
അക്വേറിയത്തിലെ മീനുകള്‍ നീങ്ങുന്നത് പൊസറ്റീവ് എനര്‍ജി നല്‍കുമെന്നാണ് വിശ്വാസം. ഇവ കൂടുതല്‍ നീങ്ങിയാല്‍ കൂടുതല്‍ പൊസറ്റീവ് ഊര്‍ജം പലം.
അക്വേറിയത്തില്‍ പല വര്‍ണങ്ങളിലുള്ള മത്സ്യങ്ങളെ ഇടുന്നത് ധനവും ഐശ്വര്യവും കൊണ്ടുവരുമെന്നാണ് വിശ്വാസം. വാസ്തു സംബന്ധമായ ദോഷങ്ങള്‍ നീക്കാന്‍ ഇത് ഏറെ നല്ലതാണ്.
അക്വേറിയത്തിനുള്ളിലെ ജലത്തില്‍ കൂടുതല്‍ ചലനങ്ങളുണ്ടാകുന്നത് നല്ല സാമ്പത്തികത്തെ ക്ഷണിയ്ക്കുന്നതായാണ് കണക്കാക്കപ്പെടുന്നത്.
അക്വേറിയത്തിലെ മീന്‍ ചത്താല്‍ പകരം പുതിയ മീനിനെ ഇടുക. വീട്ടിലുള്ളവര്‍ക്കു വരുന്ന ദുരന്തങ്ങള്‍ തടയുകയാണ് മീന്‍ ജീവന്‍ വെടിയുന്നതിലൂടെ നടക്കുന്നതെന്നാര്‍ത്ഥം.
അക്വേറിയം വീട്ടിലെങ്കില്‍ ലിവിംഗ് റൂമിലോ ഡ്രോയിംഗ് റൂമിലോ വയ്ക്കുക. ഓഫീസിലെങ്കില്‍ ഡ്രോയിംഗ് റൂമിലും.
അക്വേറിയം വടക്കു കിഴക്കായോ തെക്കുകിഴക്കായോ വയ്ക്കുക. ആദ്യത്തേത് ധനലാഭവും രണ്ടാമത്തേത് സന്തോഷവും സമാധാനവും സൂചിപ്പിയ്ക്കുന്നു.
അക്വേറിയത്തില്‍ 9 മീനുകള്‍ വേണം. കുറവോ കൂടുതലോ അല്ല. ഇതില്‍ എട്ടെണ്ണം ഒരേ തരം വേണം.കളറും ആകൃതിയും വ്യത്യസ്തമായാലും. ഒരെണ്ണം ഡ്രാഗണ്‍ ഫിഷ് ആണ് നല്ലത്.
https://www.facebook.com/Malayalivartha