റവ ഇഡ്ഡലി രുചികരമായി തയ്യാറാക്കാം
ചേരുവകള്‍ :
റവ 1 കപ്പ്
തൈര് 1/2 കപ്പ്
മല്ലിയില 1 ടേബിള്‍സ്പൂണ്‍ (അരിഞ്ഞത്)
സോഡാ പൊടി 1/4 സ്പൂണ്‍
ഉപ്പ് ആവശ്യത്തിന്
എണ്ണ 1 ടീസ്പൂണ്‍
നെയ്യ് 1/2സ്പൂണ്‍
ഉഴുന്ന് പരിപ്പ് 1 ടീസ്പൂണ്‍
കടുക് 1/2സ്പൂണ്‍
കശുവണ്ടി 1 ടേബിള്‍സ്പൂണ്‍ (കഷണങ്ങളാക്കിയത്)
ജീരകം 1/2 ടീസ്പൂണ്‍
കറിവേപ്പില 4
പച്ചമുളക് 2 ടീസ്പൂണ്‍ (ചെറുതായി അരിഞ്ഞത്)
കായപ്പൊടി ഒരു നുള്ള്
തയ്യാറാക്കുന്ന വിധം :
ഒരു വലിയ പാത്രത്തില്‍ റവ, തൈര്, ഉപ്പ് എന്നിവ ചേര്‍ക്കുക. ആവശ്യത്തിനു വെള്ളം ഒഴിച്ചുകൊടുത്ത് കൊണ്ട് ഇവ തമ്മില്‍ നന്നായി യോജിപ്പിക്കുക. കട്ട പിടിക്കാത്ത പരുവമാകുന്നത് വരെ മാവ് നന്നായി വെള്ളം ചേര്‍ത്ത് യോജിപ്പിക്കുക. ഇനി, ഒരു ചീനച്ചട്ടിയില്‍ എണ്ണയൊഴിച്ച് ചൂടാക്കുക. അതിലേക്ക് നെയ്യ്, കടുക്, ഉഴുന്ന് പരിപ്പ്, കറിവേപ്പില,മല്ലിയില, കശുവണ്ടി, ജീരകം, കായപ്പൊടി, എന്നിവ ചേര്‍ത്ത് നന്നായി വഴറ്റുക. വഴറ്റിയത് നന്നായി വറുത്ത് വന്നതിനുശേഷം അവ മാവിലേക്ക് ചേര്‍ത്ത് നന്നായി യോജിപ്പിക്കുക. അതിലേക്ക് സോഡാപ്പൊടി ചേര്‍ത്ത് കുറച്ച് വെള്ളം കൂടി തളിച്ചതിനുശേഷം അടച്ചുവയ്ക്കുക.
കുറച്ച് കഴിയുമ്പോള്‍ ഈ മാവ് പൊന്തി വരും. അതിനുശേഷം വീണ്ടും നന്നായി യോജിപ്പിക്കുക. ഇഡ്ഡിലിത്തട്ടില്‍ എണ്ണ പുരട്ടിയതിനുശേശം മാവ് ഇഡ്ഡിലിത്തട്ടിലെ ഓരോ കുഴിയിലും ഒഴിക്കുക. അതിനുശേഷം ആവി കയറ്റാന്‍ അടുപ്പില്‍ വയ്ക്കുക. ഇഡ്ഡിലി ആവിയില്‍ വേവാന്‍ 78 മിനിറ്റ് എടുക്കും. വെന്തതിനുശേഷം ഒരു സ്പൂണ്‍ ഉപയോഗിച്ച് ഇഡ്ഡിലികള്‍ തട്ടില്‍ നിന്ന് അടര്‍ത്തിയെടുത്ത് ഒരു പ്ലേറ്റിലേക്ക് മാറ്റുക. ചൂടുള്ള റവ ഇഡ്ഡിലി തയ്യാര്‍. ഇത് നിങ്ങള്‍ക്ക് സാമ്പാറിന്റെ കൂടെയോ തേങ്ങാ ചമ്മന്തിയുടെ കൂടെയോ കഴിക്കാവുന്നതാണ്. ഈ രുചികരമായ വിഭവം ഇന്ന് തന്നെ വീട്ടില്‍ പരീക്ഷിച്ച് കൂട്ടുകാരുമായി പങ്കുവയ്ക്കു. കൂടാതെ ഞങ്ങളെ അഭിപ്രായം അറിയിക്കാനും മറക്കല്ലേ
https://www.facebook.com/Malayalivartha