14-ാം വയസില്‍ വിമാനം പറത്തി ഇന്ത്യന്‍ ബാലന്‍
ഷാര്‍ജ ഡല്‍ഹി പ്രൈവറ്റ് സ്‌കൂള്‍ വിദ്യാര്‍ഥിയായ മന്‍സൂര്‍ അനിസ് എന്ന് ഇന്ത്യന്‍ ബാലനാണ് 14-ാം വയസില്‍ സിംഗിള്‍ എഞ്ചിന്‍ വിമാനം പറത്തി കനേഡിയന്‍ ഏവിയേഷന്‍ അക്കാദമിയുടെ സര്‍ട്ടിഫിക്കറ്റ് നേടിയത്. പത്ത് മിനുട്ട് നേരമാണ് മന്‍സൂര്‍ ഒറ്റയ്ക്ക് സിംഗിള്‍ എഞ്ചിന്‍ വിമാനം പറത്തിയത്. 25 മണിക്കൂര്‍ മാത്രമെടുത്തുള്ള പരിശീലനത്തിന് ശേഷമാണ് മന്‍സൂര്‍ അനീസ് വിമാനം പറത്തിയത്. കാനഡയിലെ നിയമമനുസരിച്ച് 14 വയസുമുതലുള്ളവര്‍ക്ക് വിമാനം പറത്തുന്നതിന് അനുമതിയുണ്ട്. ഇന്ത്യയില്‍ അത് പതിനെട്ട് വയസാണ്.
ഷാര്‍ജയില്‍ സിവില്‍ ഏജിനിയര്‍ ആയ അലി അസ്ഗര്‍ അനിസിന്റെയും അധ്യാപികയായ മുനീറയുടെയും മകനാണ് മന്‍സൂര്‍. ജെറ്റ് എയര്‍വെയ്‌സില്‍ പൈലറ്റായ അമ്മാവനില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ടാണ് വിമാനം പറത്തല്‍ മേഖലയിലേക്ക് മന്‍സൂര്‍ അനീസ് എത്തുന്നത്. സസ്‌ന 152 മോഡലിലുള്ള വിമാനമാണ് ഇതിനായി ഉപയോഗിച്ചത്. സ്റ്റുഡന്റ് പൈലറ്റ് പെര്‍മിറ്റുള്ള ഇയാള്‍ ഇതോടൊപ്പം കനേഡിയയുടെ റേഡിയോ കമ്യൂണിക്കേഷന്‍ ടെസ്റ്റും പാസായിട്ടുണ്ട്. 96 ശതമാനം മാര്‍ക്കും നേടിയാണ് ഈ നേട്ടം മന്‍സൂര്‍ സ്വന്തമാക്കിയത്. ഏറ്റവും കുറച്ച് സമയത്തെ പരിശീലനത്തില്‍ വിമാനം വിജയകരമായി പറത്തിയ പ്രായം കുറഞ്ഞ വ്യക്തിയെന്ന റെക്കോര്‍ഡും മന്‍സുര്‍ സ്വന്തമാക്കി.
https://www.facebook.com/Malayalivartha