കലിയുഗാവസാനത്തിന്റെ ലക്ഷണങ്ങള്‍ അറിയൂ
ഹിന്ദു പുരാണമനുസരിച്ച് ഭഗാവാന്‍ കല്‍ക്കി രൂപത്തില്‍ അവതരിക്കുമെന്നാണ് പറയുന്നത്. പുരാണത്തിലും മറ്റും കലിയുഗത്തെക്കുറിച്ച് വ്യക്തമാക്കിയിട്ടുണ്ട്. കലിയുഗാവസാന ലക്ഷണങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം.കലിയുഗത്തിലേക്ക് അടുക്കുന്നതിലൂടെ മനുഷ്യരുടെ ഉള്ളിലുള്ള ക്ഷമ, ദയ, മാനസിക പിന്തുണ എന്നിവയെല്ലാം ഇല്ലാതാവുന്നു. ഇത് കലിയുഗ ലക്ഷണത്തിന്റെ പ്രധാനപ്പെട്ട ഒന്നാണ്.
എല്ലാത്തിനും മുകളില്‍ പണമാണ് എന്ന ചിന്ത മനുഷ്യരില്‍ വരും. ഇത് മനുഷ്യരില്‍ അക്രമ വാസന വര്‍ദ്ധിപ്പിക്കാന്‍ കാരണമാകുന്നു.സ്ത്രീയെ പുരുഷന്‍ വെറും ശരീരം മാത്രമായി കാണുന്ന അവസ്ഥയുണ്ടാവും. പരസ്പര സ്‌നേഹം എന്നത് വെറും ധാരണ മാത്രമായി മാറും.ആള്‍ദൈവങ്ങള്‍ ശക്തി പ്രാപിക്കുന്ന കാലമാണ് വരാന്‍ പോവുന്നത്. മനുഷ്യന്റെ ഭക്തിയും ആത്മീയതയും എല്ലാം നശിക്കുന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്തും. കാലാവസ്ഥയിലും കാര്യമായപ്രകടമായ മാറ്റങ്ങള്‍ ഉണ്ടാവുന്നു.
അതികഠിനമായ തണുപ്പും അല്ലെങ്കില്‍ അതി കഠിനമായ ചൂടുമായിരിക്കും ഉണ്ടായിരിക്കുക. ഇതും കലിയുഗാവസാനത്തിന്റെ ലക്ഷണങ്ങള്‍ ആണ്.ആയുര്‍ദൈര്‍ഘ്യത്തിലും കാര്യമായ മാറ്റം സംഭവിക്കുന്നു. 50 വയസ്സ് വരെ മാത്രമം ആയുസ്സിന്റെ കാര്യത്തില്‍ ഗ്യാരണ്ടിയുണ്ടാവുകയുള്ളൂ.മാതാപിതാക്കളോടുള്ള സ്‌നേഹം കുറയുന്നു.
അവര്‍ പലപ്പോഴും ബാധ്യതയായി മാറുന്നു. അതിലൂടെ മാതാപിതാക്കളെ ഉപേക്ഷിക്കാനുള്ള പ്രവണത വര്‍ദ്ധിക്കുന്നു.അഴിമതിയും കുപ്രചരണവും കൊണ്ടാ നാടു മുടിയും. രാഷ്ട്രീയം എന്നത് വെറും സാമ്പത്തിക ലാഭത്തിനുള്ള ഒരു സംഗതിയായി മാറും. അല്ലാതെ ജനങ്ങളെ സേവിക്കാനോ അവരോട് നല്ല രീതിയില്‍ പെരുമാറാനോ കഴിയില്ല. ക്ഷാമം കൊണ്ട് വലയുന്ന ഒരു കാലം വരും. ഇതിന്റെയെല്ലാം മുന്നോടിയായി പല കാര്യങ്ങളും ഇന്ന് നിലനില്‍ക്കുന്നുണ്ട് എന്നതാണ് സത്യം.
https://www.facebook.com/Malayalivartha