റവ ലഡു തയ്യാറാക്കാം
ആവശ്യമുള്ള സാധനങ്ങള്‍ :
റവ - 100 ഗ്രാം
പാല് - കാല് ലിറ്റര്‍
നെയ്യ് -5 ടേബിള്‍ സ്പൂണ്‍
പഞ്ചസാര - മുക്കാല്‍ കപ്പ്
ഏലയ്ക്കാപ്പൊടി - 5 എണ്ണത്തിന്റെ പൊടി
ഉണക്കമുന്തിരി - 10 എണ്ണം
കൊപ്ര - ചെറിയ കഷ്ണമാക്കിയത് അല്ലെങ്കില്‍ ചിരകിയത്
തയ്യാറാക്കുന്നവിധം :
റവ എണ്ണയൊഴിക്കാതെ നല്ല ബ്രൗണ്‍ നിറം ആവുന്നതു വരെ വറുത്തെടുക്കുക. നെയ്യ്, പാല് എന്നിവയും ഇതിലൊഴിച്ച് നല്ലതുപോലെ കട്ട കെട്ടാതെ ഇളക്കുക. ഇത് കട്ടിയാവുന്നതു വരെ ഇളക്കാം. റവ കട്ടിയായതിനു ശേഷം ഏലയ്ക്കപ്പൊടി, പഞ്ചസാര എന്നിവ ചേര്‍ത്തിളക്കി വാങ്ങി വെയ്ക്കുക. ഇതിലേക്ക് കൊപ്ര ചിരകിയത്, ഉണക്കമുന്തിരി എന്നിവ ചേര്‍ത്ത് നല്ലതു പോലെ മിക്സ് ചെയ്ത് ചെറിയ ചൂടില്‍ ഉരുളകളാക്കിയെടുക്കാം. സ്വാദിഷ്ഠമായ റവ ലഡു റെഡി.
https://www.facebook.com/Malayalivartha