മൈക്രോവേവ് ഓവന്‍ കൈകാര്യം ചെയ്യുമ്പോള്‍...
ഇന്ന് ഏറ്റവും കൂടുതലായി ഉപയോഗിക്കുന്ന ഉപകരണമാണ് മൈക്രോവേവേ ഓവന്‍. സാധാരണ ഭക്ഷണം പാകം ചെയ്യുന്ന രീതിയിലല്ല മൈക്രോവേവില്‍ ഭക്ഷണം പാകം ചെയ്യേണ്ടത്. ഓവന്‍ ഉപയോഗിച്ച് എല്ലാ ഭക്ഷണങ്ങളും പാചകം ചെയ്യരുത്. ഏതൊക്കെ ഭക്ഷണങ്ങളാണ് ഓവനില്‍ പാകം ചെയ്യാന്‍ കഴിയുന്നതെന്ന് ആദ്യം മനസ്സിലാക്കണം. മൈക്രോവേവ് ഓവന്‍ കൈകാര്യം ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം.ഒരേ വലിപ്പത്തിലുള്ള പച്ചക്കറികളായിരിക്കണം പാചകത്തിനായി ഉപയോഗിക്കേണ്ടത്. അല്ലാത്ത പക്ഷം ഇത് പ്രശ്‌നമാകും.
ഓവനില്‍ പാകം ചെയ്യുകയോ ചൂടാക്കുകയോ ചെയ്യുമ്പോള്‍ പാത്രം അടച്ച് വെയ്ക്കണം. ഇത് ഭക്ഷണസാധനം പെട്ടെന്ന് പാകമാകാനും പുറത്തേക്ക് പോവാതിരിയ്ക്കാനും സഹായിക്കും. ഓവനില്‍ വെച്ച ഭക്ഷണ സാധനങ്ങള്‍ ഇടക്കിടയ്ക്ക് ഇളക്കിക്കൊണ്ടിരിയ്ക്കുന്നത് നല്ലതാണ്. ഇത് ഒരു പോലെ ചൂട് എല്ലായിടത്തും എത്താന്‍ സഹായിക്കും.ഓവനില്‍ പാകം ചെയ്യുമ്പോള്‍ സാധാരണ നമ്മള്‍ ഉപയോഗിക്കുന്ന ലോഹപാത്രങ്ങള്‍ ഉപയോഗിക്കേണ്ട. ഇത് ഓവനില്‍ ഉപയോഗിക്കാന്‍ പറ്റിയ പാത്രങ്ങളല്ല. ഒരുപാട് വെള്ളം ആവശ്യമായി വരുന്ന വസ്തുക്കള്‍ ഒരിക്കലും ഓവനില്‍ പാകം ചെയ്യാന്‍ പാടുള്ളതല്ല. ഇത് സമയനഷ്ടവും വൈദ്യുതിനഷ്ടവും ഉണ്ടാക്കുന്നു.
https://www.facebook.com/Malayalivartha