പത്ത് ലക്ഷത്തിന് വീട് പണിയാം
ഭവനനിര്‍മാണ ചെലവുകള്‍ കുതിക്കുന്ന ഈ കാലത്തു 10 ലക്ഷം രൂപയ്ക്ക് ഒരു വീട് എന്ന് കേള്‍ക്കുന്നത് തന്നെ അത്ഭുതമാണ്. മലപ്പുറം ജില്ലയിലെ മഞ്ചേരിയില്‍ അഞ്ചു സെന്റ് പ്ലോട്ടില്‍ 756 ചതുരശ്രയടിയിലാണ് ഈ ബജറ്റ് വീട് നിര്‍മിച്ചത്. ആകെ 15 ലക്ഷം രൂപയായിരുന്നു ഉടമസ്ഥന്റെ കയ്യില്‍ ഉണ്ടായിരുന്നത്. ഇതില്‍ അഞ്ചുസെന്റ് ഭൂമി വാങ്ങിയപ്പോള്‍ അഞ്ചുലക്ഷം തീര്‍ന്നു. ബാക്കിയുള്ള 10 ലക്ഷം രൂപയില്‍ ഒതുക്കി വീടിന്റെ നിര്‍മാണം ഭംഗിയായി പൂര്‍ത്തിയാക്കി. പ്‌ലോട്ടിന്റെ ആകൃതിക്കനുസരിച്ചാണ് വീടിന്റെ എലിവേഷന്‍ ഡിസൈന്‍ ചെയ്തത്. വീതി കുറഞ്ഞു നീളത്തിലുള്ള പ്ലോട്ടാണിത്. വീടിന്റെ വ്യാപ്തി കാഴ്ചയില്‍ അനുഭവവേദ്യമാകാന്‍ എലിവേഷനില്‍ പലയിടത്തും ജ്യാമിതീയ രൂപങ്ങളുടെ സങ്കലനം കാണാം. പിന്നിലേക്കുള്ള കാഴ്ച മറയ്ക്കാന്‍ വശങ്ങളില്‍ ഷോ വാളുകള്‍ നല്‍കിയത് ശ്രദ്ധേയമാണ്. ഇത് ഹൈലൈറ്റ് ചെയ്യുന്നതിന് കറുത്ത പെയിന്റ് അടിച്ചു. വെള്ള നിറമാണ് ബാക്കി പുറംഭിത്തികളില്‍ നല്‍കിയത്.
ചെറിയ ബജറ്റിലും പുറംകാഴ്ചയ്ക്ക് ആകര്‍ഷകമായ രീതിയില്‍ വീട് ഒരുക്കാന്‍ ശ്രദ്ധിച്ചിട്ടുണ്ട്. സിറ്റ് ഔട്ട്, ലിവിങ്, രണ്ടു കിടപ്പുമുറികള്‍, ഒരു കോമണ്‍ ബാത്‌റൂം, ഊണുമേശയും ഗോവണിയും ഉള്‍ക്കൊളുന്ന ഹാള്‍, അടുക്കള എന്നിവയാണ് ഈ വീട്ടില്‍ ഒരുക്കിയിട്ടുള്ളത്. മിനിമല്‍ ശൈലിയില്‍ വളരെ ലളിതമായി, എന്നാല്‍ ഉപയുക്ത നല്‍കുന്ന ഇന്റീരിയറാണ് വീട്ടില്‍ ഒരുക്കിയിട്ടുള്ളത്. ഓരോ മുറികളെയും വേര്‍തിരിച്ചറിയാന്‍ ഒരു ഭിത്തിയില്‍ ഹൈലൈറ്റര്‍ നിറം നല്‍കിയത് ശ്രദ്ധേയമാണ്. അനാവശ്യ ഭിത്തികള്‍ ഒഴിവാക്കിയത് അകത്തളങ്ങള്‍ക്ക് കൂടുതല്‍ വിശാലത നല്‍കുന്നു. വളരെ മിനിമല്‍ ശൈലിയില്‍ ലിവിങ് റൂം. ഇവിടെ ചെറിയ സ്റ്റീല്‍ സീറ്റിങ് നല്‍കി. ലിവിങ് ഹാള്‍ സെമി ഓപ്പണ്‍ ശൈലിയിലാണ്.
ഇതിനെ വേര്‍തിരിക്കുന്ന ഭിത്തിയില്‍ ഓറഞ്ച് ഹൈലൈറ്റര്‍ നിറം നല്‍കി. ആറു പേര്‍ക്കിരുന്നു ഭക്ഷണം കഴിക്കാന്‍ പാകത്തില്‍ ഗ്ലാസ് ടോപ് നല്‍കിയ ഊണുമേശ. ഇതിനോടുചേര്‍ന്നുള്ള ഭിത്തിയില്‍ ടിവി യൂണിറ്റ് നല്‍കി. ഇന്റീരിയറിലെ മറ്റൊരു സവിശേഷത ഇവിടെ നല്‍കിയ ഗോവണിയാണ്. സാധാരണ വീടുകളില്‍ ഗോവണിയുടെ ലാന്‍ഡിങ് വളരെയധികം സ്ഥലം അപഹരിക്കാറുണ്ട്. ഇവിടെ അതൊഴിവാക്കാന്‍ വീടിനു പുറത്തേക്ക് തള്ളിനില്‍ക്കുന്ന രീതിയിലാണ് ഗോവണിയുടെ ലാന്‍ഡിങ് നല്‍കിയത്. വീടിന്റെ പുറംകാഴ്ചയില്‍ ബ്ലാക് ഗ്ലാസ് നല്‍കിയ സ്‌ക്വയര്‍ പ്രൊജക്ഷന്‍ വരുന്നത് ഇവിടെയാണ്. ലളിതമായ കിടപ്പുമുറികള്‍. ഒരു ഭിത്തിയില്‍ വീണ്ടും ഓറഞ്ച് ഹൈലൈറ്റര്‍ നിറം നല്‍കിയിരിക്കുന്നു. താഴെ സ്‌റ്റോറേജ് സൗകര്യമുള്ള കട്ടിലാണ് ഒരുമുറിയില്‍ നല്‍കിയിരിക്കുന്നത്. മിനിമല്‍ ശൈലിയിലുള്ള അടുക്കള, ഗ്രാനൈറ്റാണ് കൗണ്ടര്‍ ടോപ്പിനു നല്‍കിയത്
https://www.facebook.com/Malayalivartha