മീന്‍ വറുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില പൊടി കൈകള്‍
അടുക്കളയില്‍ നിങ്ങളെ കുഴക്കുന്ന ഏത് പ്രശ്‌നത്തിനും പരിഹാരം കാണാന്‍ സഹായിക്കുന്ന ചില മാര്‍ഗ്ഗങ്ങള്‍ ഉണ്ട്. അവ എന്തൊക്കെയെന്ന് നോക്കാം
ചിക്കനും മീനും വറുക്കും മുന്‍പ് അരപ്പ് നല്ലതു പോലെ അരച്ച ശേഷം പ്ലാസ്റ്റിക് കവറില്‍ ആക്കി വെക്കാം. ഇതിലേക്ക് മീനോ ചിക്കനോ ഇട്ട് നല്ലതു പോലെ കുലുക്കിയെടുക്കണം. ഇത് മീനില്‍ അരപ്പ് നല്ലതു പോലെ പിടിക്കാനും മീനും ചിക്കനും പൊടിയാതെ ചട്ടിയില്‍ നിന്നും ഇളകി വരാനും സഹായിക്കുന്നു.
മീനോ ചിക്കനോ കറി വെക്കും മുന്‍പ് അരപ്പ് പുരട്ടി അത് ഫ്രിഡ്ജില്‍ വെക്കാം. ഇത്തരത്തില്‍ ചെയ്യുന്നതും മീനില്‍ അരപ്പ് പിടിക്കാനും എളുപ്പത്തില്‍ പൊടിയാതെ വറുത്തെടുക്കുന്നതിനും സഹായിക്കും.
മീനോ ചിക്കനോ കറി വെക്കുമ്പോള്‍ അല്‍പം തേങ്ങാപ്പാല്‍ ചേര്‍ത്ത് കറിവെച്ച് നോക്കൂ. ഇത് കറിക്ക് സ്വാദ് വര്‍ദ്ധിപ്പിക്കുമെന്ന കാര്യത്തില്‍ സംശയം വേണ്ട.
കട്‌ലറ്റിന് ചിക്കനോ മീനോ തയ്യാറാക്കി ഉരുട്ടുമ്പോള്‍ അത് കൈയ്യില്‍ ഒട്ടിപ്പിടിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. എന്നാല്‍ ഇനി ഇതിന് പരിഹാരം കാണുന്നതിനായി ഉരുളകളാക്കുമ്പോള്‍ അല്‍പം വെള്ളത്തില്‍ കൈ മുക്കി ഉരുട്ടിയാല്‍ മതി.
മീന്‍ കറിയോ ചിക്കന്‍ കറിയോ പാചകം ചെയ്ത ശേഷം ഫ്രിഡ്ജില്‍ വെച്ചാല്‍ ഇതിലുള്ള കൊഴുപ്പ് കറിക്ക് മുകളില്‍ കട്ടിയായി വരുന്നു. ഇത് സ്പൂണ്‍ കൊണ്ട് എടുത്ത് കളയാന്‍ എളുപ്പമാണ്.
ബീഫ് തയ്യാറാക്കുമ്പോള്‍ അതിനോടൊപ്പം അല്‍പം പപ്പായ ചേര്‍ക്കാം. ഇത് ബീഫിന് മാര്‍ദ്ദവം ലഭിക്കാന്‍ സഹായിക്കുന്നു.
മീന്‍ കറി തയ്യാറാക്കുമ്പോള്‍ അത് മണ്‍ചട്ടിയില്‍ തയ്യാറാക്കിയാല്‍ സ്വാദ് മാത്രമല്ല ലഭിക്കുന്നത് ഫ്രിഡ്ജില്ലെങ്കിലും കൂടുതല്‍ ദിവസം കേട് കൂടാതെ ഇരിക്കും.
മീന്‍ എണ്ണയില്‍ വറുത്തെടുക്കുന്നതിനു പകരം അത് മസാല പുരട്ടി ഇലയില്‍ ചുരുട്ടി എണ്ണമയം പുരട്ടിയ ചട്ടിയില്‍ പതിയേ പൊള്ളിച്ചെടുക്കുക. ഇത് സ്വാദ് വര്‍ദ്ധിപ്പിക്കുന്നു.
https://www.facebook.com/Malayalivartha