പെര്‍ഫ്യൂം സുഗന്ധം നിലനിര്‍ത്താം
പെര്‍ഫ്യൂമിന്റെ സുഗന്ധം കൂടുതല്‍ നേരം നിലനില്‍ക്കാന്‍ കൂടുതല്‍ പെര്‍ഫ്യൂം ഉപയോഗിക്കാം എന്നാണ് പലരുടെയും ധാരണം. എന്നാല്‍ അത് തെറ്റാണ്. പെര്‍ഫ്യൂം സുഗന്ധം ദീര്‍ഘനേരം നിലനിര്‍ത്താനുള്ള ചില വഴികളെക്കുറിച്ചറിയാം.നനഞ്ഞ സ്ഥലങ്ങളില്‍ പെര്‍ഫ്യൂമുകള്‍ സൂക്ഷിക്കാതിരിക്കുക. കുളിമുറിയിലോ മറ്റ് നനഞ്ഞ സ്ഥലങ്ങളിലോ പെര്‍ഫ്യൂമുകള്‍ വച്ചാല്‍ അവിടത്തെ അന്തരീക്ഷ ആര്‍ദ്രതയും, ചൂടും നമ്മുടെ പെര്‍ഫ്യൂമിന്റെ സുഗന്ധം കുറയ്ക്കും.അതിനാല്‍ വാനിറ്റി ബാഗു പോലുള്ള തണുത്ത , ഉണങ്ങിയ പ്രതലങ്ങളില്‍ ഇവ സൂക്ഷിക്കുക. ഒരു മോയിസ്ചുറൈസര്‍ പ്രയോഗിക്കുക മോയിസ്ചുറൈസര്‍ പുരട്ടിയ ശേഷം പെര്‍ഫ്യൂം സ്‌പ്രേ ചെയ്യുക. വരണ്ട ചര്‍മത്തെക്കാള്‍ കൂടുതല്‍ സ്‌പ്രേ നില നില്‍ക്കുന്നത് നനവുള്ള ചര്‍മത്തിലാണ്.
നിങ്ങളുടെ കൈത്തണ്ടയില്‍ സുഗന്ധം പുരട്ടരുത് പെര്‍ഫ്യൂം കൈ കൊണ്ട് അമര്‍ത്തി തേച്ചു പിടിപ്പിക്കുന്നത് തെറ്റായ പ്രവണതയാണ്. പെര്‍ഫ്യൂമിന്റെ മുകള്‍ ഭാഗം പെട്ടെന്നു അപ്രത്യക്ഷമാകുകയും സുഗന്ധം കുറയുകയും ചെയ്യും. നനവുള്ള ശരീര ഭാഗങ്ങളില്‍ പ്രയോഗിക്കുക നിങ്ങളുടെ ചെവിയുടെ പിന്നില്‍ , കഴുത്ത് , കൈ മടക്കു ,കൈ തണ്ട , കാല്‍ മുട്ടിനു പിറകില്‍ , എന്നിവിടങ്ങളില്‍ പെര്‍ഫ്യൂം സ്‌പ്രേ ചെയ്താല്‍ ദിവസം മുഴുവന്‍ സുഗന്ധം നിലനില്‍ക്കും ഗുണ നിലവാരമുള്ള പെര്‍ഫ്യൂമുകള്‍ വാങ്ങുക പെര്‍ഫ്യൂമിന്റെ ഗുണനിലവാരത്തില്‍ വിട്ടു വീഴ്ച ചെയ്യാതിരിക്കുക. നിങ്ങള്‍ക്ക് അപകടകരമല്ലാത്തതും ,അവശ്യ എണ്ണകള്‍ ചേര്‍ത്തി ട്ടുള്ളതും ആയ നല്ല പെര്‍ഫ്യൂമുകള്‍ വാങ്ങുക.വീട്ടിലും നിങ്ങള്‍ക്ക് പെര്‍ഫ്യൂമുകള്‍ ഉണ്ടാക്കാവുന്നതാണ് .
https://www.facebook.com/Malayalivartha