വീട്ടില്‍ എത്തുന്ന നെഗറ്റീവ് എനര്‍ജിയെ ഒഴിവാക്കാം
നെഗറ്റീവ് ഊര്‍ജം ശരീരത്തെ ദോഷകരമായി ബാധിയ്ക്കുമെന്നതാണ് വാസ്തവം. വീട്ടിലെ നെഗറ്റീവ് എനര്‍ജി പലപ്പോഴും കുടുംബാന്തരീക്ഷത്തെയും വ്യക്തികളുടെ ശാരീരിക, മനോനിലകളേയും വിപരീതമായി ബാധിയ്ക്കുന്ന ഒന്നാണ്. ഇത് പല പ്രശ്‌നങ്ങളുമുണ്ടാക്കും. വീട്ടില്‍ എത്തുന്ന നെഗറ്റീവ് ഊര്‍ജം ഒഴിവാക്കാനുളള വഴികളെക്കുറിച്ചറിയൂ.
* നിലത്തു തുപ്പുന്ന ശീലമുള്ളവരുണ്ട്. വൃത്തികെട്ട ശീലമെന്നതു മാത്രമല്ല, ഇത് നെഗറ്റീവ് ഊര്‍ജം കൊണ്ടുവരുന്ന ഒന്നാണ്. ഇത് അഭിമാനക്ഷതത്തിന് വഴിയൊരുക്കും. അപകീര്‍ത്തിപരമായ കാര്യങ്ങളുണ്ടാകും.
* പാത്രത്തില്‍ ഭക്ഷണം ബാക്കി വയ്ക്കരുത്. ഇത് വാസ്തുപ്രകാരം സാമ്പത്തികനഷ്ടങ്ങള്‍ക്കു കാരണമാകും. കുട്ടികളായാല്‍ പോലും.
* വീട്ടില്‍ വരുന്ന അതിഥികള്‍ക്ക് ഒരു ഗ്ലാസ് വെള്ളം കുടിയ്ക്കുക. വീട്ടില്‍ വരുന്നവരുടെ ശരീരത്തിലെ നെഗറ്റീവ് ഊര്‍ജവും ചൂടുമൊന്നും വീടിനെ ബാധിയ്ക്കാതിരിയ്ക്കാനാണിത്. വെള്ളം കൊടുക്കുമ്പോള്‍ ശരീരത്തിനൊപ്പം അവരുടെ മനസും തണുക്കുമെന്നാണ് വിശ്വാസം.
* വീട്ടില്‍ വളര്‍ത്തുന്ന ചെടികള്‍ നെഗറ്റീവ് ഊര്‍ജം വലിച്ചെടുക്കാന്‍ കഴിയുന്നവയാണ്. ചെടികള്‍ക്കു വെള്ളമൊഴിയ്ക്കണം.
* ഷൂസും ചെരിപ്പുമൊന്നും വീടിനുള്ളില്‍ അവിടെയുമിവിടെയും വലിച്ചിടരുത്. അത് നെഗറ്റീവ് ഊര്‍ജം കൊണ്ടുവരാനുള്ള ഒരു പ്രധാന കാരണമാകും.
കിടക്കവിരി വൃത്തിയായി വിരിച്ചിടുക. അല്ലാത്തപക്ഷം ഇത് നെഗറ്റീവ് ഊര്‍ജത്തിനുള്ള കാരണമാകും.
* ഭക്ഷണം കഴിച്ച പാത്രങ്ങള്‍, പാകം ചെയ്ത പാത്രങ്ങള്‍ കഴുകാന്‍ വയ്ക്കുക. അത് വച്ചിടത്തു തന്നെ അധികം സമയം വയ്ക്കരുത്. ഉണങ്ങുകയുമരുത്. അല്‍പം വെള്ളമൊഴിച്ചു വേണം കഴുകാനിടാന്‍
* കാല്‍ എപ്പോഴും വൃത്തിയായി വയ്ക്കുക. പുറത്തുപോയി വന്നാല്‍ കാല്‍ കഴുകുക. കിടക്കും മുന്‍പും ചെളിയോടെ കിടക്കരുത്.
https://www.facebook.com/Malayalivartha