ഫ്രൂട്ട് ജാം വീട്ടില്‍ തയ്യാറാക്കാം
പഴങ്ങള്‍ നമ്മുടെ ശരീരത്തിന് വളരെ വേണ്ടപ്പെട്ടതാണ് കാരണം അവയില്‍ ധാരാളം ജലാംശം അടങ്ങിയിരിക്കുന്നു .കൂടാതെ ഇവയിലെ ഷുഗര്‍ , മിനറല്‍സ് ,വിറ്റാമിന്‍ എന്നിവ നമുക്ക് പ്രതിരോധശേഷി നല്കുന്നു .ഫ്രൂട്ട്സിലടങ്ങിയിരിക്കുന്ന സെല്ലുലോസ് അതായത് ഫൈബര്‍ മലബന്ധം അകറ്റി ശരീരത്തിന് ആരോഗ്യം പ്രദാനം ചെയ്യുന്നു . ഫ്രഷ് ഫ്രൂട്ട്സ് നമുക്ക് നട്ട് വളര്‍ത്തുകയോ വാങ്ങുകയോ ചെയ്യാം .സീസണില്‍ ഫ്രൂട്ട്സ് വളരെ വിലക്കുറവില്‍ ലഭിക്കുന്നു .നമുക്ക് മാര്‍ക്കറ്റില്‍ ലഭിക്കുന്ന ഫ്രൂട്ട്സ് വിലക്കുറവും ഇറക്കുമതി ചെയ്യുന്നവയെപ്പോലെ ഗുണമുള്ളവയും ആണ്.
ചേരുവകള്‍ :
പപ്പായ - ഒരു കഷ്ണം
പൈനാപ്പിള്‍ - ഒരു കഷ്ണം
തണ്ണിമത്തന് - ഒരു കഷ്ണം
വാഴപ്പഴം - ഒരു കഷ്ണം
ചിക്കൂ - ഒരു കഷ്ണം
സ്റ്റാര്‍ ഫ്രൂട്ട് - ഒരു കഷ്ണം
നാരങ്ങ - ഒരു കഷ്ണം
അല്പം വെള്ളം
തയ്യാറാക്കുന്ന വിധം :
പഞ്ചസാര അലിയുന്നതുവരെ വെള്ളവും പഞ്ചസാരയും ചേര്‍ത്ത് തിളപ്പിക്കുക .ഓരോ കപ്പ് പൈനാപ്പിളിനൊപ്പം അതേ അളവില്‍ പഞ്ചസാര ചേര്‍ക്കുക .പൈനാപ്പിള്‍ ക്യുബ് ഷേപ്പില്‍ നുറുക്കി 5 10 മിനിറ്റ് ഷുഗര്‍ സിറപ്പില്‍ ഇട്ടു തിളപ്പിക്കുക .ചെറിയ തീയില്‍ തിളപ്പിക്കുക. മറ്റു ഫ്രൂട്ട്സും ഇടുക. സ്റ്റാര്‍ ഫ്രൂട്ടും വാഴപ്പഴവും അവസാനം ചേര്‍ക്കുക .പൈനാപ്പിളും ഷുഗര്‍ സിറപ്പും തണുത്തതിനു ശേഷം സ്റ്റാര്‍ ഫ്രൂട്ടും വാഴപ്പഴവും നുറുക്കി ഇട്ടു നാരങ്ങാ നീര് ഒഴിക്കുക. സൂക്ഷിച്ചു മിക്സ് ചെയ്യുക. നന്നായി തണുത്ത ശേഷം ഫ്രൂട്ട് ബവ്ളില് മുകളില്‍ ചെറി വച്ച് വിളമ്പുക.
https://www.facebook.com/Malayalivartha