എളുപ്പത്തില്‍ സ്വീറ്റ് ബോള്‍ തയ്യാറാക്കാം
സ്വീറ്റ് ബോള്‍ എന്ന് കേള്‍ക്കുമ്പോള്‍ തന്നെ അതിമധുരമാകും എന്നായിരിക്കും ചിന്തിക്കുന്നത്. എന്നാല്‍ ആവശ്യത്തിന് മാത്രം മധുരം ഉപയോഗിച്ച് വീട്ടില്‍ തന്നെ വളരെ എളുപ്പത്തില്‍ തയ്യാറാക്കാവുന്ന ഒരു വിഭവമാണ് സ്വീറ്റ് ബോള്‍. എങ്ങനെ ഇത് തയ്യാറാക്കാമെന്ന് നോക്കാം.
തയ്യാറാക്കാന്‍ വേണ്ട സാധനങ്ങള്‍ :
ചോറ് - 1 കപ്പ്
മൈദ - 1 കപ്പ്
മുട്ട - മൂന്ന് എണ്ണം
ബേക്കിങ് പൗഡര്‍ - 1 ടീസ്പൂണ്‍
ഏലക്ക - 1/4 ടീസ്പൂണ്‍
പഞ്ചസാര - ആവശ്യത്തിന്
എണ്ണ - വറുക്കാന്‍ ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം :
ചേരുവകള്‍ എല്ലാം ചേര്‍ത്ത് മിക്സിയില്‍ നല്ല കട്ടിക്ക് അരച്ചെടുക്കുക. എന്നിട്ട് കുറേശ്ശെ നുളളിയെടുത്ത് ചൂടായ എണ്ണയില്‍ ഇട്ട് ഡീപ് ഫ്രൈ ചെയ്തെടുക്കുക.
https://www.facebook.com/Malayalivartha