മണിപ്ലാന്റിനും വാസ്തു ബാധകം
വീട് വയ്ക്കുന്നതിന് മുമ്പ് വാസ്തു നോക്കാറുണ്ട്. വീട് വയ്ക്കുന്നതിന് മാത്രമല്ല വാസ്തു. വീടിന് ഐശ്വര്യവും സമ്പത്തും ഉണ്ടാകാന്‍ എന്ത് ചെയ്യണം എന്നും വാസ്തുവില്‍ പറയുന്നുണ്ട്. പേരി പോലെ തന്നെ ധനവും ഐശ്വര്യവും വരുത്തുന്ന ഒന്നാണ് മണിപ്ലാന്റ് എന്ന് എല്ലാവര്‍ക്കും അറിയാം. എന്നാല്‍ വീടിനുളളില്‍ മണിപ്ലാന്റ് വയ്ക്കുന്നതിന് മുന്‍പ് വാസ്തു നോക്കണം. വാസ്തുശാസ്ത്ര പ്രകാരം ദിക്ക് തെക്കുകിഴക്ക് ദിക്കാണ് മണിപ്ലാന്റ് വയ്ക്കാന്‍ ഏറ്റവും ഉത്തമം. മണിപ്ലാന്റ് ഒരിയ്ക്കലും നിലത്തു പടര്‍ത്തി വളര്‍ത്തരുത്.
വീടിനുള്ളില്‍ കുപ്പിയില്‍ വെള്ളം നിറച്ച് വയ്ക്കുന്നതാണ് ഉത്തമം. മണിപ്ലാന്റിന്റെ ഇലകള്‍ പഴുക്കുന്നതും ഉണങ്ങുന്നതും ധനനഷ്ടത്തെ സൂചിപ്പിക്കുന്നതാണ്. ഇങ്ങനെ കണ്ടാല്‍ പഴുത്ത ഇലകള്‍ നീക്കി വെളളം നനച്ചു ഉണങ്ങിപ്പോകാതെ വളര്‍ത്തുക്. റേഡിയേഷന്‍ വലിച്ചെടുക്കാനുളള കഴിവ് മണിപ്ലാന്റുകള്‍ക്ക് ഉളളതിനാല്‍ വൈഫൈ റൂട്ടര്‍, കമ്പ്യൂട്ടര്‍ എന്നിവയ്ക്കടുത്ത് ഇത് വയ്ക്കുന്നതു ഗുണം ചെയ്യും. വായു ശുദ്ധീകരിയ്ക്കാനും നെഗറ്റീവ് ഊര്‍ജം വലിച്ചെടുക്കാനും മണിപ്ലാന്റുകള്‍ക്ക് കഴിവുണ്ട്.
https://www.facebook.com/Malayalivartha