രുചിയൂറും ഓട്സ് ഡേറ്റ്സ് പായസം തയ്യാറാക്കാം
ആവശ്യമായ സാധനങ്ങള്‍ :
ഓട്സ് - ഒരു കപ്പ്
ഡേറ്റ്സ് - അരകപ്പ്
വെള്ളം - അരകപ്പ്
പാല് - 4 കപ്പ്
പഞ്ചസാര - പാകത്തിന്
ബട്ടര്‍/നെയ്യ്- രണ്ട് ടേബിള്‍ സ്പൂണ്‍
കിസ്മിസ്, കാഷ്യൂ നട്സ് - രണ്ടു സ്പൂണ്‍ വീതം
ഏലയ്ക്കാ പൊടി - അര ടീസ്പൂണ്‍
തയ്യാറാക്കുന്ന വിധം :
ചുവടു കട്ടിയുളള പാത്രത്തില്‍ നെയ്യ് അല്ലെങ്കില്‍ ബട്ടര്‍ ചേര്‍ത്ത് കാഷ്യൂ നട്സ്, കിസ്മിസ് എന്നിവ വറുത്തു കോരുക. അതേ നെയ്യിലേക്ക് ചെറുതായി അരിഞ്ഞ ഡേറ്റ്സും ഓട്സും ചേര്‍ത്ത് വരട്ടുക. ഓട്സിന്റെ പച്ചമണം മാറി നിറവും മാറിക്കഴിയുമ്പോള്‍ രണ്ട് കപ്പ് പാലും അരക്കപ്പ് വെളളവും കൂടി ചേര്‍ത്ത് നന്നായി ഇളക്കി ചെറുതീയില്‍ വേവിക്കുക.
വെന്തു പാല് വറ്റിവരുമ്പോള്‍ പഞ്ചസാര ചേര്‍ക്കുക. ചേരുവകള്‍ എല്ലാം കൂടി ഒന്നുകൂടി നന്നായി വരട്ടിയതിനുശേഷം ബാക്കിയുളള പാല് ചേര്‍ത്ത് ചെറുതീയില്‍ തിളപ്പിച്ച് എടുക്കാം. അടുപ്പില്‍ നിന്നും വാങ്ങിവച്ചതിനുശേഷം അതില്‍ ഏലയ്ക്കാപ്പൊടി, വറുത്തുകോരി വച്ചിരിക്കുന്ന ക്യാഷ്യൂ നട്സ്, കിസ്മിസ് എന്നിവ ചേര്‍ക്കുക.
https://www.facebook.com/Malayalivartha