റൂം വലുതാക്കാന്‍ ചില പൊടികൈകള്‍
കയ്യിലുളള ബഡ്ജറ്റിനനുസരിച്ച് വീട് പണിയുമ്പോള്‍ നമ്മള്‍ ആഗ്രഹിക്കുന്ന വലിപ്പം ബെഡ്‌റൂമുകള്‍ക്ക് ഉണ്ടായെന്ന് വരില്ല. എങ്കില്‍ വിഷമിക്കേണ്ടതില്ല. ചില പൊടി കൈകളിലൂടെ നമുക്ക് ബെഡ്‌റൂമിന്റെ വലിപ്പം കൂട്ടാന്‍ സാധിക്കും. എന്തൊക്കൊയാണ് പൊടികൈകള്‍ എന്നു നമുക്ക് നോക്കാം. കണ്ണാടി ഉപയോഗിച്ച് മുറികള്‍ അലങ്കരിച്ചാല്‍ മുറികള്‍ക്ക് വലിപ്പം തോന്നും. ഫ്രെയിമുകളോടുകൂടിയ കണ്ണാടികള്‍ ഗ്യാലറി സ്‌റ്റൈലില്‍ ചുവരുകളില്‍ വയ്ക്കുന്നതാണ് നല്ലത്.
കട്ടികുറഞ്ഞതും മുറിയുടെ ചുമരിന്റെ അതേ നിറത്തിലുമുളള കര്‍ട്ടനുകള്‍ ഉപയോഗിക്കുന്നത് മുറികള്‍ക്ക് വലിപ്പം തോന്നിക്കും. ചെറിയ മുറികളാണെങ്കില്‍ ഇളം നിറങ്ങള്‍ നല്‍കുന്നത് നല്ലാതായിരിക്കും. ചെറിയ മുറികള്‍ക്ക് ചെറിയ ഫര്‍ണിച്ചറുകള്‍ ഉപയോഗിക്കുന്നത് മുറികളുടെ വലിപ്പം കൂട്ടും. ചുമരിന് നല്‍കുന്നതിനേക്കാള്‍ അല്‍പം ഇരുണ്ട നിറം ആയിരിക്കണം എപ്പോഴും നല്‍കേണ്ടത.
https://www.facebook.com/Malayalivartha