ഐശ്വര്യപൂര്‍ണ്ണമായ ദീപാവലിയ്ക്ക് വാസ്തു ടിപ്‌സ്
ദീപങ്ങളുടെ ഉത്സവമായിട്ടാണ് ദീപാവലി അറയിപ്പെടുന്നത്. പ്രകാശവും ആന്ധകാരവും തമ്മിലാണ് ഇവിടെ മാറ്റുരയ്ക്കുന്നത്. പ്രകാശം നന്മയേയും അന്ധകാരും തിന്‍മയേയും സൂചിപ്പിക്കുന്നു. വെളിച്ചം വീടിന് പോസിറ്റീവ് എനര്‍ജി നല്‍കുന്നു. കുടുംബത്തിന്റെ ഐശ്വര്യത്തിന് വേണ്ടി ദീപാവലിക്ക് വീട് വാസ്തുപ്രകാരം ഒരുക്കേണ്ടതാണ്. വീടിന്റെ ഐശ്വര്യമാണ് കുടുംബത്തിന്റെ ഐശ്വര്യം. അതിനാല്‍ വീട് എപ്പോഴും വൃത്തിയോട് സൂക്ഷിക്കണം. വീട് വൃത്തിയാക്കുമ്പോള്‍ പൂജാമുറിക്ക് പ്രാധാന്യം കൊടുക്കണം. ദീപാവലി ദിവസം വീടിന്റെ ഒരു വശം പോലും ഇരുള് തട്ടിയിരിക്കാതെ പ്രകാശമാനമാക്കുന്നതിനും ശ്രദ്ധിക്കണം. വീടുകള്‍ക്ക് മുമ്പില്‍ വിവിധ വര്‍ണങ്ങളിലുള്ള കോലം വീടിന് അലങ്കാരമാണ്. രംഗോലി എന്ന് അന്യസംസ്ഥാനക്കാര്‍ വിളിക്കുന്ന കോലമിടല്‍ വെറുമൊരു കലാസൃഷ്ടിയല്ല.
വിശ്വാസത്തിന്റെ പ്രമാണങ്ങളും ഇതിലുണ്ട്. വീട്ടിലെ അംഗങ്ങള്‍ക്ക് ആയുരാരോഗ്യവും സമ്പദ്‌സമൃദ്ധിയും നല്‍കുന്ന ഈ ശീലം തുടരുന്നത് ഗുണകരമാണ്. കോലമിടുമ്പോള്‍ പച്ച, നീല, വെള്ള, റോസ് പോലുള്ള ആകര്‍ഷകമായ നിറങ്ങള്‍ ഉപയോഗിക്കാം. തവിട്ട്, കറുപ്പ് തുടങ്ങിയ ഇരുണ്ട നിറങ്ങളുപയോഗിക്കാതിരിക്കുക. വീടിന്റെ ഗേറ്റിന് തൊട്ടുമുമ്പിലായി വേണം രംഗോലിയിടാന്‍.കോലം വരയ്ക്കുന്നത് വീടിന് ഐശ്വര്യം നല്‍കുന്ന ഒന്നാണ്. ദീപാവലിയ്ക്കു മാത്രമല്ല, സ്ഥിരമായും ഇതു ചെയ്യാം. മംഗളസൂചകമായ ഒരു താന്ത്രികചിഹ്നമാണ് സ്വസ്തികം. പവിത്രതയേറിയ സ്വസ്തികം പ്രധാന വാതിലിന് മുന്നിലായി തൂക്കിയിടുക. ഇത് വീട്ടിലേക്ക് ഭാഗ്യം കൊണ്ടുവരികയും ദീപാവലിക്ക് മാത്രമല്ല വര്‍ഷം മുഴുവന്‍ വീട്ടില്‍ സന്തോഷം നിറഞ്ഞുനില്‍ക്കാനിടയാക്കുകയും ചെയ്യും.
ദീപാവലിയ്ക്കു മാത്രമല്ല, എപ്പോഴും സ്വാസ്തിക ചിഹ്നം തൂക്കിയിടുന്നത് ഐശ്വര്യം നല്‍കുന്ന ഒന്നുതന്നെയാണ്. കേരളത്തിനു പുറത്തായി പല സ്ഥലങ്ങളിലും സ്വാസ്തികചിഹ്നം വീടുകള്‍ക്കു മുന്‍പില്‍ തൂക്കിയിടാറുണ്ട്. ഇതു കടകളില്‍ നിന്നും വാങ്ങാനും ലഭിയ്ക്കും.പ്രധാന വാതിലിനു സമീപമോ മുന്നിലോ ആയി ഇതു തൂക്കിയിടുന്നതാണ് ഏറെ ഗുണകരം. ഭഗവാന് ചന്ദനത്തിരിയുഴിയാം വീടിന്റെ അകങ്ങളെ സുഗന്ധപൂരിതമാക്കുക മാത്രമല്ല ചന്ദനത്തിരികൊണ്ടുള്ള ഉപയോഗം. വീടിനുള്ളില്‍ പോസിറ്റീവ് എനര്‍ജി ഉയര്‍ത്താനും ചന്ദനത്തിരി പുകയ്ക്കുന്നതിലൂടെ സാധിക്കുന്നു. കൂടാതെ രാവിലേയും വൈകുന്നേരവും വീട്ടില്‍ വിളക്ക് കത്തിക്കുന്നതും നെഗറ്റീവിനെ ഇല്ലാതാക്കാന്‍ സഹായിക്കും. ഇത് എല്ലാദിവസവും ആവര്‍ത്തിക്കുക.വീട്ടിലെ നെഗറ്റീവ് ഊര്‍ജം ഒഴിവാക്കാന്‍ ഇത് ഏറെ സഹായിക്കും.
https://www.facebook.com/Malayalivartha