ചങ്ങാതി നന്നായാൽ കണ്ണാടി വേണ്ട; കണ്ണാടി നന്നായാൽ പിന്നൊന്നും വേണ്ട
പണത്തിനു മീതെ പരുന്തും പറക്കില്ല എന്ന പഴഞ്ചൊല്ലിൽ പതിരില്ല എന്ന് നമുക്കറിയാം. എന്തിനും ഏതിനും പണം വേണം. പണം ഉണ്ടാക്കാനുള്ള പരക്കം പാച്ചിലിൽ ജീവിക്കാൻ പോലും മറക്കുന്ന സമൂഹം ആണ് ഇന്നുള്ളത്. പണം ഉണ്ടാക്കുക നമ്മുടെ ജീവിത ലക്ഷ്യമായി മാറിയിരിക്കുന്നു. എന്നാൽ ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ നമുക്ക് ധന വർദ്ധനവ് ഉണ്ടാകും. പണം ഉണ്ടാക്കിയാൽ മാത്രം പോരാം അതിനെ നിലനിർത്തുകയും വേണം എന്ന കാര്യം മറക്കണ്ട. ജ്യോതിഷത്തിലും വാസ്തുവിലും പണമുണ്ടാക്കാന്‍ പല വഴികളും പറയുന്നുണ്ട്. എന്തൊക്കെയാണെന്ന് നോക്കാം.
വീടിനുള്ളിലെ പോസിറ്റീവ് എനർജി കണ്ണാടിയുടെ സ്ഥാനത്തെ ആശ്രയിച്ചിരിക്കുന്നു. അതുകൊണ്ട് വീട്ടിൽ കണ്ണാടി വെക്കുമ്പോൾ അതിന്റെ സ്ഥാനം പ്രത്യേകം ശ്രദ്ധിക്കണം. ഒരു കണ്ണാടിയിൽ എന്തിരിക്കുന്നു എന്ന് ചിലപ്പോൾ തോന്നിയേക്കാം. എങ്കിൽ കേട്ടോളൂ. വീടിനുള്ളിലെ എനർജി പോസിറ്റീവ് ആക്കാനും നെഗറ്റീവ് ആക്കാനും നമ്മുടെ ഈ കണ്ണാടിക്കു കഴിയും. വീടുകളില്‍ എവിടെയൊക്കെ കണ്ണാടികള്‍ വയ്‌ക്കാം എവിടെയൊക്കെ വയ്‌ക്കാന്‍ പാടില്ല ഏന് നമുക്കു നോക്കാം.
വീടിന്റെ വടക്ക് ദിശയാണ് കുബേരന്റെ സ്ഥാനം. അതുകൊണ്ട് വടക്കുദിശയിൽ കണ്ണാടി സ്ഥാപിച്ചാൽ പണം ഉണ്ടാകും എന്നാണ് വിശ്വാസം. വീട്ടിൽ പണം സൂക്ഷിച്ചിരിക്കുന്ന അലമാരയുടെയോ ലോക്കറിന്റേയോ എതിർ ദിശയിൽ കണ്ണാടി വെച്ചാൽ ഇത് പണം ഇരട്ടിക്കുന്നതിനു സഹായിക്കും. വ്യവസായ സ്ഥാപനങ്ങളിൽ പണം വാങ്ങിയിടുന്ന പെട്ടിയുടെ അരികിൽ കണ്ണാടി വെക്കാം. ഇത് വ്യാപാര വളർച്ച സൂചിപ്പിക്കുന്നു.
അഗ്നികോണായ തെക്കു കിഴക്ക് ദിശയിൽ കണ്ണാടി വെക്കാൻ പാടില്ല. അങ്ങനെ ചെയ്താൽ വീട്ടിൽ കലഹം ആണ് ഫലം എന്ന് കൂടി അറിയുക. വടക്കു ദിശയ്ക്കും കിഴക്കു ദിശയ്ക്കും അഭിമുഖമായി കണ്ണാടി വയ്ക്കരുത്. ഇത് മാഗ്നറ്റിക് എനര്‍ജിയുടെ ദിശയാണ്.ഈ ദിശയിൽ കണ്ണാടി സ്ഥാപിച്ചാൽ വീടിനുള്ളിലേക്ക് വരുന്ന പോസിറ്റീവ് എനർജിയെ ഇത് നശിപ്പിക്കുന്നു. തൻമൂലം വീടിനുള്ളിൽ നെഗറ്റീവ് എനർജി നിറയുന്നു.
ഡ്രസിങ് റൂമിൽ കണ്ണാടി വെക്കുമ്പോൾ ശ്രദ്ധിക്കേണ്ടത്. തറയിൽ നിന്നും നാലു മുതൽ അഞ്ച് അടി വരെ ഉയരത്തിൽ വേണം വെക്കാൻ. ഇങ്ങനെ ചെയ്താൽ നെഗറ്റീവ് എനർജി അവിടെ ഉണ്ടാകില്ല. അതുപോലെ കിടപ്പുമുറിയിലും കണ്ണാടി വെക്കരുത്. എന്തിനാ നല്ല ഉറക്കം അറിഞ്ഞുകൊണ്ട് നശിപ്പിക്കുന്നത്. ഉറക്കം ഉണ്ടാവില്ല എന്ന് മാത്രമല്ല ആരോഗ്യത്തിനും ഈ സ്ഥാനം നന്നല്ല.
വീട്ടിൽ കണ്ണാടി വെക്കുന്നതിലൂടെ ആരോഗ്യപരമായ ഗുണങ്ങളും ധാരാളമാണ്. ബാത്റൂമിലെ വടക്ക് ഭാഗത്തെ ചുമരിലൊ കിഴക്കു ഭാഗത്തെ ചുമരിലൊ കണ്ണാടി വെച്ചാൽ വീട്ടിൽ പോസിറ്റീവ് എനർജി ഉണ്ടാകുന്നു.
വീട്ടിലേക്കുള്ള പ്രധാന വാതിലിനു അഭിമുഖമായി ഒരിക്കലും കണ്ണാടി വയ്ക്കരുത്. ഇത് ഉള്ളിലേയ്ക്കു വരുന്ന പൊസറ്റീവ് ഊര്‍ജത്തെ അസ്ഥിരമാക്കി ദൂരെത്തള്ളും. സ്റ്റെയർകേസ്നു സമീപത്തു ഭംഗിക്കായിപോലും കണ്ണാടി വെക്കരുത്. ഇത് വീട്ടിലെ ശുദ്ധവായുവിനെ മലിനമാക്കും. വസ്തു പ്രകാരം വീട്ടിൽ വെക്കുന്ന കണ്ണാടി ഇപ്പോഴും സ്കോയർ ഷേപ്പിൽ ആയിരിക്കണം. നാം സാധാരണ വെക്കുന്ന ഓവൽ, ഗോളാകൃതി യിലുള്ള കണ്ണടകൾ ദോഷം വിളിച്ചു വരുത്തുകയാണ് ചെയ്യുന്നത്.
അതുപോലെ ടോയ്‌ലെറ്റും ബാത്റൂമും കൂടി ഷെയർ ചെയ്യുന്ന ചുവരിൽ കണ്ണാടി വെക്കരുത്. എന്നാൽ ടോയ്‌ലെറ്റിന്റെ വാതിൽ തുറക്കുമ്പോൾ പുറത്തു കണ്ണാടി കാണുന്ന രീതിയിൽ വെക്കുക. ഇത് ടോയ്‌ലെറ്റിനുള്ളിലെ നെഗറ്റീവ് എനർജി വലിച്ചെടുക്കാൻ സഹായിക്കും. ഇപ്പോൾ മനസ്സിലായില്ലേ കണ്ണാടിയുടെ പ്രാധാന്യം എത്രക്ക് ഉണ്ട് എന്ന്.
https://www.facebook.com/Malayalivartha