ഗായത്രി മന്ത്രം സർവൈശ്വര്യദായകമോ ? അറിയാം ഗായത്രീമന്ത്രത്തെക്കുറിച്ച്
"ഓം ഭുർ ഭുവഃസ്വഃ
തത് സവിതുർ വരേണ്യം
ഭർഗോ ദേവസ്യ ധീമഹി
ധിയോ യോ നഃ പ്രചോദയാത്"
ഇതാണ് ഗായത്രി മന്ത്രം. പ്രപഞ്ചമൊട്ടാകെ നിറഞ്ഞു നില്ക്കുന്ന ശക്തി തന്നെയാണ് ഗായത്രി മന്ത്രത്തിന്റെ ശക്തി. അതിനാൽ ഇത് ഉരുവിടുമ്പോൾ ശരീരത്തിലെ സകല നാഡികളിലും ഇതിന്റെ സ്വാധീനം ഉണ്ടാകും. ശുദ്ധമായ മനസ്സോടുകൂടിയ ആർക്കും എപ്പോൾ വേണമെങ്കിലും ഈ മന്ത്രജപം നടത്താവുന്നതാണ്. സ്ഥിരമായ ഗായത്രി നാമജപത്തിലൂടെ നമ്മളിൽ അതിന്റെ സൂക്ഷ്ശക്തിയെ സ്വാധീനത്തിലാക്കുവാനുള്ള സാധ്യത വർദ്ധിപ്പിക്കും. ശാരീരികവും മാനസികവും ആത്മീയവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളിലും സമ്പന്നനും നിപുണനുമായിത്തീരുവാൻ ഇതിലൂടെ നമുക്ക് സാധിക്കും. തൽഫലമായി ആത്മനിയന്ത്രണം കൈവരിക്കുവാൻ കഴിയും. ഗായത്രി മന്ത്ര ജപ സമയത്ത് എന്താണോ കൂടുതൽ ചിന്തിക്കുന്നത്, അത് നടപ്പിൽ വരും എന്നൊരു വിശ്വാസവുമുണ്ട്. അതിനാൽ നല്ലതു ചിന്തിച്ചുകൊണ്ട് വേണം മന്ത്രോച്ചാരണം നടത്താൻ. ഈ മന്ത്രം മനുഷ്യ ശരീരത്തിലെ 24 ഗ്രന്ഥികളേയും അവയിലെ 24 ശക്തികളേയുമാണ് ബന്ധിപ്പിക്കുന്നത്.
എല്ലാ മന്ത്രങ്ങളുടെയും മാതാവായിട്ടാണ് ഗായത്രി മന്ത്രത്തെ കണക്കാക്കുന്നത്. ഗായത്രി മന്ത്രം കൂടാതെയുള്ള ഒരു മന്ത്രവും ഫലം തരുന്നില്ലെന്നും, ഗായത്രി ഉപദേശം യഥാവിധി നേടി ജപം ചെയ്ത ശേഷം മാത്രമാണ് മറ്റ് മന്ത്രങ്ങൾ ചെയ്യാൻ ഒരു സാധകൻ അർഹതയുള്ളവനാകുന്നതുമെന്നുമാണ് വിശ്വാസം. ലോകം മുഴുവൻ പ്രകാശം പരത്തുന്ന സൂര്യഭഗവാൻ അതുപോലെ നമ്മുടെ ബുദ്ധിയേയും (ധീ) പ്രകാശിപ്പിക്കട്ടെ എന്നാണ് പ്രാർത്ഥനയുടെ സാരം.
ഗായത്രി മന്ത്രം ഉരുവിടുന്നതിലൂടെ ശരീരത്തിലെ ഓരോ ഭാഗങ്ങൾക്കുമുണ്ടാകുന്ന മാറ്റങ്ങൾ എന്തൊക്കെയാണെന്ന് നമുക്ക് നോക്കാം.
"ഓം ഭുർ ഭുവഃസ്വഃ
തത് സവിതുർ വരേണ്യം ജപിക്കുമ്പോൾ
ഓം - ജപിക്കുന്ന വേളയിൽ ശിരസ്സിന്റെ ഭാഗത്ത് ആറിഞ്ച് ശക്‌തിയും
ഭൂ - ജപിക്കുമ്പോൾ വലതു കണ്ണിന്റെ ഭാഗത്തു നാലിഞ്ച് ശക്‌തിയും ഉണരും എന്നാണ് പറയുന്നത്. അതുപോലെ ഭുവഃ - ജപിക്കുമ്പോൾ മനുഷ്യന്റെ മൂന്നാം കണ്ണിലെ ശക്‌തിയാണ് മൂന്നിഞ്ചായി ഉയരുന്നത്. സ്വഃ - ജപിക്കുമ്പോൾ ഇടതുകണ്ണിലെ ശക്‌തി നാലിഞ്ച് ഉയരുന്നു.
തത് - ആജ്‌ഞാചക്രത്തിൽ സ്‌ഥിതി ചെയ്യുന്ന തപി എന്ന ഗ്രന്ഥിയിൽ അടങ്ങിയിരിക്കുന്ന സാഫല്യം എന്ന ശക്തിയെയാണ് ഇത് ഉയർത്തുക. സ - ഇടതു നയനത്തിൽ സ്‌ഥിതി ചെയ്യുന്ന സഫലത എന്ന ഗ്രന്ഥിയിലുള്ള പരാക്രമം എന്ന ശക്തിയെയാണ് ഇത് ഉണർത്തുന്നത്. വി - വലതുകണ്ണിലെ വിശ്വ എന്ന ഗ്രന്ഥിയിലുള്ള പാലനശക്‌തിയെയാണ് ഇത് ഉണർത്തുന്നത്. തുഃ - ഇടതു ചെവിയിലെ തുഷ്‌ടി ഗ്രന്ഥിയിലുള്ള മംഗളകര ശക്തിയെയാണ് ഈ നാമം ഉണർത്തുക.വ - വലതു ചെവിയിലെ വരദ ഗ്രന്ഥിയിലുള്ള ഗണ എന്ന ശക്തിയെ ഉണർത്താനാണിത്. രേ - ഇത് നാസിക മൂലത്തിലെ രേവതി ഗ്രന്ഥിയിലുള്ള പ്രേമസിദ്ധി എന്ന ശക്തിയെ ഉണർത്തും. ണി - മേൽ ചുണ്ടിലെ സൂക്ഷ്‌മ ഗ്രന്ഥിയിലുള്ള ഗണ എന്ന ശക്തിയെ ഉണർത്തുന്നത്. യം - കീഴ്‌ചുണ്ടിലെ ജ്‌ഞാന ഗ്രന്ഥിയിലുള്ള തേജം എന്ന ശക്തിയെ ഉണർത്തും.
ഭര്‍ഗോ ദേവസ്യ ധീമഹീ
ഭര്‍ - കഴുത്തിലുള്ള ഭര്‍ഗ്ഗ ഗ്രന്ഥിയിലുള്ള രക്ഷണ എന്ന ശക്തിയെ ഉണർത്തുന്നത്. ഗോ - തൊണ്ടയിലെ ഗോമതി ഗ്രന്ഥിയിലുള്ള ബുദ്ധിയെന്ന ശക്തിയെ ഉണർത്തുവാനാണ് ഇത്. ദേ - ഇടതു നെഞ്ചിൽ മുകൾ ഭാഗത്തുള്ള ദേവിക ഗ്രന്ഥിയിലുള്ള ദമനം എന്ന ശക്തിയെ ഉണർത്താൻ. വ - വലതു നെഞ്ചിലെ വരാഹ ഗ്രന്ഥിയിലുള്ള നിഷ്‌ഠ എന്ന ശക്തിയെയാണ് ഉണർത്തുക. സ്യ - ആമാശയത്തിനു മുകളിൽ അവസാന വാരിയെല്ലു ചേരുന്ന ഭാഗത്തുള്ള സിംഹിനി ഗ്രന്ഥിയിലുള്ള ധാരണ എന്ന ശക്തിയെ ഉണർത്തും. ധീ - ഇത് കരളിലെ ധ്യാന ഗ്രന്ഥിയിലുള്ള പ്രാണ എന്ന ശക്തിയെ ഉണർത്തും. മ - പ്ലീഹയിലെ മര്യാദ ഗ്രന്ഥിയിലുള്ള സമ്യാന എന്ന ശക്തിയെയാണ് ഇത് ഉണര്‍ത്തുക. ഹി - പൊക്കിളിലുളള സ്‌ഫുത എന്ന ഗ്രന്ഥിയിലുള്ള തപോ ശക്തിയെ ഉണർത്തുന്നു.
ധിയോയോന പ്രചോദയാത്
ധി - നട്ടെല്ലിന്റെ അവസാനത്തിലുള്ള മേധ ഗ്രന്ഥിയിലെ തപോ ശക്തിയെയാണ് ഇത് ഉണർത്തുക. യോ - ഇടതു ഭുജത്തിലെ യോഗമായാ ഗ്രന്ഥിയിലുള്ള അന്തർനിഹിത ശക്തിയെ ഉണർത്താനാണ് ഈ വാക്ക്. യോ - വലതു ഭുജത്തിലെ യോഗിനി ഗ്രന്ഥിയിലുള്ള ഉത്‌പാദന ശക്തിയെയാണ് ഇത് ഉണർത്തുക. ന - വലതു പുരികത്തിലെ ധാരിണി ഗ്രന്ഥിയിലുള്ള സാരസത എന്ന ശക്തിയെയാണ് ഇത് ഉണർത്തുക. പ്ര - ഇടതു പുരികത്തിലെ പ്രഭവ ഗ്രന്ഥിയിലുള്ള ആദർശ ശക്തിയെ ഉണർത്തുന്നതാണിത്. ചോ - വലതു കണങ്കൈയിലെ ഊഷ്‌മ ഗ്രന്ഥിയിലുള്ള സഹസം എന്ന ശക്തിയെ ഉണർത്താൻ. ദ- ഇടതു കണങ്കൈയിലുള്ള ദ്രുഷ്യ ഗ്രന്ഥിയിലെ വിവേക ശക്തിയെ ഉണർത്തുന്നതാണ് ഇത്. യാത് - ഇടതു കൈയ്യിലെ നിരായണ ഗ്രന്ഥിയിലുള്ള സേവാ ശക്തിയെയാണ് ഇത് ഉണർത്തുക.
മനസ്സ്, ശരീരം ഇവ ശുദ്ധമാക്കി നാമജപം നടത്തിയാൽ മംഗളം ഭവിക്കും എന്നാണ് ഋഷീമതം.
https://www.facebook.com/Malayalivartha